ജോസ് കെ മാണിക്ക് പണികൊടുക്കാൻ പാർട്ടിയിലെ ചില നേതാക്കൾ

.പാലായിൽ ഇനി മത്സരിച്ചാലും തോൽവി ഉറപ്പാക്കും എന്ന് ചില യൂത്ത് ഫ്രണ്ട് നേതാക്കൾ..

ജോസ് കെ മാണിക്ക് പണികൊടുക്കാൻ പാർട്ടിയിലെ ചില നേതാക്കൾ..പാലായിൽ ഇനി മത്സരിച്ചാലും തോൽവി ഉറപ്പാക്കും എന്ന് ചില യൂത്ത് ഫ്രണ്ട് നേതാക്കൾ..
കോൺഗ്രസ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ ഒരു പ്രധാന ഘടകകക്ഷി ആയിരുന്നു കെ എം മാണി നയിച്ചിരുന്ന കേരള കോൺഗ്രസ് … തനിക്കു ശേഷം എല്ലാം തൻറെ മകനിലേക്ക് കൈമാറണം എന്ന കടുത്ത വാശിയുമായി മാണിസാർ നീക്കങ്ങൾ നടത്തിയപ്പോൾ ഒപ്പം നിന്നാൽ മാത്രമേ തങ്ങൾക്കും എന്തെങ്കിലും സ്ഥാനമാനങ്ങൾ കിട്ടുകയുള്ളൂ എന്ന് കരുതിയ പാർട്ടിയിലെ മുതിർന്ന നേതാക്കൾ മാണിസാർ ജീവിച്ചിരിക്കുമ്പോൾ തന്നെ മകനായ ജോസ് കെ മാണിയുടെ കിരീട ധാരണവും പട്ടാഭിഷേകവുമൊക്കെ നടത്തുകയുണ്ടായി… കെഎം മാണി എന്ന കേരള രാഷ്ട്രീയത്തിലെ മാണി സാർ മരണമടഞ്ഞതോടുകൂടി മകനായ ജോസ് കെ മാണി പാർട്ടിയുടെ സർവ്വാധിപതിയായി. ഇതോടുകൂടി ജോസ് മോൻറെ ഇടത്തും വലത്തും താങ്ങായി നിൽക്കാൻ നേതാക്കൾ തടിച്ചുകൂടി…കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് ചുവട് മാറിയ ജോസ് കെ മാണിയും മറ്റു നേതാക്കളും പ്രതീക്ഷിച്ചത് പോലെയുള്ളത്ര വലിയ ആദരവും പരിഗണനയുമൊന്നും പിന്നീട് എൽഡിഎഫിൽ നിന്നും കിട്ടിയില്ല… മുന്നണി അധികാരത്തിൽ വന്നപ്പോൾ ഒരു മന്ത്രി കസേരയും ചീഫ് വിപ്പിന്റെ കസേരയുമാണ് പാർട്ടിക്ക് ലഭിച്ചത്..മാണി സാറിൻറെ വേർപാടിന് ശേഷം പാർട്ടിയുടെ എല്ലാമെല്ലാമായി മാറിയ ജോസ് കെ മാണിയുടെ ജാതകദോഷം വല്ലാത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയത് ‘ അരനൂറ്റാണ്ട് കാലത്തോളം സ്വന്തം പോക്കറ്റിൽ മാണിസാർ സൂക്ഷിച്ചിരുന്ന പാലാ അസംബ്ലി മണ്ഡലത്തിൽ അപ്പൻറെ പിൻഗാമിയായി ജോസ് കെ മാണി മത്സരിച്ചെങ്കിലും തോൽവിയാണുണ്ടായത്. എതിരെ മത്സരിച്ച മാണി സി കാപ്പൻ വലിയ ഭൂരിപക്ഷത്തിൽ ജയിക്കുകയും ചെയ്തു. ഈ സംഭവം ജോസ് കെ മാണിയുടെ അതുവരെ ഉണ്ടായിരുന്ന എല്ലാ പ്രതാപങ്ങളും ഇല്ലാതാക്കി എന്നതാണ് വാസ്തവം..ഇപ്പോൾ നടക്കാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് കോട്ടയം സീറ്റ്, മാണി കേരള കോൺഗ്രസിന് നൽകി. അവിടെ സ്ഥാനാർഥിയായിതോമസ് ചാഴിക്കാടനെ ജോസ് കെ മാണി തന്നെ പ്രഖ്യാപിക്കുകയും ചെയ്തു… ചാഴിക്കാടൻ എന്ന നേതാവ് നട്ടെല്ലില്ലാത്തവനും ജോസ് കെ മാണി പറയുന്നതിനൊപ്പം തുള്ളുന്നവനും മാത്രമാണെന്ന് പാർട്ടിയിലെ പലർക്കും അഭിപ്രായമുണ്ട്.. ഇതുകൊണ്ടാണ് പാർട്ടി നേതൃ യോഗം ചേർന്ന് തീരുമാനമെടുക്കുന്നതിന് മുൻപ് തന്നെ സ്ഥാനാർത്ഥിയുടെ പേര് പ്രഖ്യാപിച്ചത് എന്നാരോപണം നേതാക്കൾ തുറന്നു പറയുന്നുണ്ട്…മാണി സാറിൻറെ കുടുംബവീട് അടങ്ങുന്നതും ജോസ് കെ മാണി ഇപ്പോൾ കഴിയുന്നതുമായ പാലാമണ്ഡലത്തിൽ നിന്ന് പതുക്കെ ചുവടു മാറുന്നതിനുള്ള മണിയറ നീക്കങ്ങൾ ജോസ് കെ മാണി നടത്തിക്കൊണ്ടിരിക്കുന്നതായി വാർത്തകൾ വരുന്നുണ്ട്… അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും പാലായിൽ തെരഞ്ഞെടുപ്പ് വിജയം എളുപ്പമായിരിക്കില്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ജോസ് കെ മാണി ഈ നീക്കങ്ങൾ മുൻകൂട്ടി നടത്തുന്നത്… പാലാ നിയോജകമണ്ഡലത്തിന്റെ തൊട്ടടുത്ത് കിടക്കുന്ന കടുത്തുരുത്തി നിയോജകമണ്ഡലം കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൻറെ ശക്തമായ അടിത്തറയുള്ള മണ്ഡലമാണ്. സുരക്ഷിത മണ്ഡലം എന്ന നിലയിൽ അങ്ങോട്ട് മാറുന്നതിനുള്ള അണിയറ നീക്കങ്ങളാണ് ജോസ് കെ മാണി നടത്തിക്കൊണ്ടിരിക്കുന്നത്..എന്നാൽ ജോസ് കെ മാണിയുടെ ഈ മണ്ഡലമാറ്റ കാര്യത്തിൽ മാത്രമല്ല ഏകാധിപത്യപരമായി ലോകസഭ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിലടക്കം പാർട്ടിയുടെ യുവജന വിഭാഗം നേതാക്കൾ വലിയ പ്രതിഷേധത്തിലാണ് …’ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ടും പത്തോളം സംസ്ഥാന ഭാരവാഹികളും കഴിഞ്ഞദിവസം കോട്ടയം ടി ബി യിൽ രഹസ്യ യോഗം ചേരുകയും ജോസ് കെ മാണിയുടെ ഏകാധിപത്യ പ്രവർത്തനങ്ങളിൽ അടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രതിഷേധിക്കാനും തീരുമാനിച്ചതായും വാർത്തയുണ്ട്… ലോകസഭാ തിരഞ്ഞെടുപ്പിൽ പേരിനു വേണ്ടി മാത്രം പ്രവർത്തന രംഗത്ത് ഇറങ്ങിയാൽ മതിയെന്നും ചാഴിക്കാടൻ വെറും ജോസ് കെ മാണിയുടെ ഡമ്മി ആണെന്നും ചാഴിക്കാടൻ ജയിച്ചു പോയാൽ പാർട്ടിക്കോ പാർട്ടി പ്രവർത്തകർക്കോ ഒരു ഗുണവും ഉണ്ടാവില്ല എന്നും ഈ യോഗത്തിൽ പരാതി ഉയർന്നിരുന്നു. ചാഴിക്കാടനെ ഉപയോഗിച്ച് ശുപാർശകൾ നടത്തി സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ മാത്രമാണ് ജോസ് കെ മാണി ശ്രമിച്ചത് എന്നും ആരോപണം ഉയർന്നു… പാലാ നിയോജക മണ്ഡലത്തിൽ നിന്നും മാറി കടുത്തുരുത്തിയിലോ മറ്റ് ഏതെങ്കിലും സമീപ മണ്ഡലങ്ങളിലോ ജോസ് കെ. മാണി നിയമസഭാ സീറ്റിനായി ശ്രമിച്ചാൽ അതിനെ ശക്തമായി എതിർക്കണമെന്നും മത്സരങ്ങൾക്ക് കടന്നുവന്നാൽ എതിരായ പ്രവർത്തനങ്ങൾക്ക് തയ്യാറാകണമെന്നും യോഗത്തിൽ വിമർശനം ഉണ്ടായതായും വാർത്തകൾ ഉണ്ട്..

ഏതായാലും ആഴ്ചകൾക്കുള്ളിൽ നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൻറെ സ്ഥാനാർഥിയുടെ വിജയം പ്രതിസന്ധിയിലാക്കുന്ന നീക്കങ്ങളാണ് ഇപ്പോൾ ആ പാർട്ടിയിൽ നടന്നുകൊണ്ടിരിക്കുന്നത്…’ പാർട്ടിയുടെ സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗങ്ങളിൽ ഭൂരിഭാഗം ആൾക്കാരും ജോസ് കെ മാണിയുടെ ധിക്കാരപരമായ നിലപാടുകളിൽ പ്രതിഷേധിക്കുന്നുണ്ട്. പാർട്ടിയുടെ ഏക മന്ത്രിയായ റോഷി അഗസ്റ്റിൻ മാത്രമാണ് ജോസ് കെ മാണിയുടെ വലിയ അടുപ്പക്കാരനായി ഇപ്പോൾ നിലനിൽക്കുന്നത്. ഇതുകൊണ്ടുതന്നെ റോഷി അഗസ്റ്റിന്റെ പാർട്ടി ശത്രുക്കളും ജോസ് കെ മാണിക്ക് എതിരായി ഒരുമിച്ചിരിക്കുന്നു എന്നതും ഒരു പ്രത്യേകതയാണ്.