കുഴൽ നാടിൻറെ കഴുത്തിനു പിടിച്ച് കോൺഗ്രസ് നേതാക്കൾ

കരിമണൽ കാര്യം മിണ്ടിപ്പോകരുത് എന്ന് താക്കീത്

കഴിഞ്ഞ ഒരു വർഷത്തോളമായി മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണങ്ങളുടെ തുടർക്കഥകളുമായി പോരിന് ഇറങ്ങിയ ആളാണ് കോൺഗ്രസ് എം എൽ എ ആയ മാത്യു കുടൽനാടൻ. ആലുവയിലെ കരിമണൽ കമ്പനി ആയ കെഎം ആർ എല്ലിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ എക്സാ ലോജിക് എന്ന കമ്പനിയുടെ ഉടമയായ വീണ വിജയൻ ഒന്നേ മുക്കാൽ കോടി രൂപ മാസപ്പടി വാങ്ങി എന്ന ആരോപണം ഉന്നയിച്ചു തിളങ്ങി നിൽക്കുമ്പോഴാണ് കുഴൽനാടൻ റെ ആരോപണങ്ങൾ കോൺഗ്രസിന്റെ പല നേതാക്കളെയും അപകടത്തിൽ ആക്കുന്ന വിധത്തിൽ തിരിച്ചുകൊള്ളും എന്ന സ്ഥിതി വന്നത്. ഇതോടെയാണ് കരിമണൽ കമ്പനിയുടെ വിഷയം തുടർന്ന് പരസ്യമായി അവതരിപ്പിക്കേണ്ട കാര്യമില്ല എന്ന് കുഴൽനാടനോട് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്

മുഖ്യമന്ത്രിയുടെ മകൾ നടത്തുന്ന കമ്പനിയുടെ പേരിൽ കരിമണൽ കമ്പനിയിൽ നിന്നും വലിയ തുക കൈപ്പറ്റി എന്നതായിരുന്നു കുഴൽനാടൻ ഉയർത്തിയ ആരോപണം. എന്നാൽ അതിൻറെ പരിധികൾ കടന്നു കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിൽ കരിമണൽ ഖനനത്തിന് ആലുവയിലെ കർത്തായുടെ കമ്പനിക്ക് അനുമതി നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടു എന്നും ഈ ഇനത്തിൽ കരിമണൽ കമ്പനിയിൽ നിന്നും പിണറായി വിജയൻ 100 കോടി രൂപ കൈപ്പറ്റി എന്നും ആണ് മാത്യു നാടൻ ആരോപണം ഉന്നയിച്ചത്. മാത്യു കുഴൽ നാടൻ ഈ ആരോപണങ്ങൾ പുറത്തുവിട്ട പിന്നാലെ വ്യവസായ വകുപ്പ് മന്ത്രി രാജീവ് കുഴൽനാടന് എതിരെ വസ്തുതകൾ നിരത്തി തിരിച്ചടിക്കുന്ന പ്രസ്താവനയുമായി രംഗത്തുവന്നു രംഗത്തുവന്നു . കെ എം ആർ എൽ എന്ന കരിമണൽ കമ്പനിക്ക് ഖനനത്തിനുള്ള അനുമതി നൽകിയത് കോൺഗ്രസ് സീനിയർ നേതാക്കളായ എ കെ ആൻറണിയും പിന്നീട് ഉമ്മൻചാണ്ടിയും മുഖ്യമന്ത്രിയായിരുന്ന അവസരത്തിൽ ആയിരുന്നു എന്നും നിയമവിരുദ്ധമായി പോലും ഈ അനുമതി നൽകുന്നതിന് എല്ലാ ചരടുവലികളും നടത്തിയത് അന്ന് വ്യവസായ മന്ത്രിയായിരുന്ന മുസ്ലിംലീഗിന്റെ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആയിരുന്നു എന്നും കരിമണൽ കമ്പനിക്ക് ഖനന അനുമതി നൽകിയതിന്റെ പേരിൽ 200 കോടിയോളം രൂപ കുഞ്ഞാലിക്കുട്ടിയും ചില കോൺഗ്രസ് നേതാക്കളും കരിമണൽ കമ്പനിയിൽ നിന്നും വാങ്ങി എന്നും ആണ് മന്ത്രി പി രാജീവ് തിരിച്ച് അടിച്ചത്.

കരിമണൽ കമ്പനിയുടെ പേരിൽ നടന്നിട്ടുള്ള മാസപ്പടിയും അഴിമതിയും അടങ്ങുന്ന സംഭവങ്ങൾ ഒടുവിൽ തിരിച്ചെത്തുന്നത് കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ പേരിലേക്കാണ് എന്ന് ബോധ്യമായതോടുകൂടി തൽക്കാലത്തേക്ക് ഇത് സംബന്ധിച്ച ഒരു വെളിപ്പെടുത്തലിനും മാത്യു കുഴൽനാടൻ രംഗത്ത് വരരുത് എന്ന് കോൺഗ്രസ് നേതാക്കൾ കർശനമായി നിർദ്ദേശിച്ചത് ആയിട്ടാണ് അറിയുന്നത്

ലോകസഭാ തിരഞ്ഞെടുപ്പ് തൊട്ടുമുന്നിൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ വിഷയവും കരിമണൽ ഖനന കമ്പനിയുടെ വിഷയവും പൊങ്ങി വന്നാൽ അതിൽ കുറ്റാരോപിതരാകുന്ന ആൾക്കാരുടെ കൂട്ടത്തിൽ കോൺഗ്രസ് നേതാക്കൾ ആയിരിക്കും കൂടുതൽ ഉൾപ്പെടുക എന്ന തിരിച്ചറിവാണ് മാത്യു തൊഴിൽനാടനെ വിലക്കുന്നതിലേക്കുള്ള തീരുമാനത്തിൽ കോൺഗ്രസ് നേതാക്കളെ എത്തിച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വീതം വെപ്പ് വിഷയത്തിൽ ഉടക്കി നിൽക്കുന്ന ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി മുൻപ്രതിപക്ഷ നേതാവ് ആയ രമേശ് ചെന്നിത്തലയോട് നേരിട്ട് തന്നെ കരിമണൽ വിഷയം പരാതിയായി പറഞ്ഞു എന്നാണ് അറിയുന്നത്. ആലുവയിലെ കരിമണി കമ്പനിയിൽ നിന്നും ചെന്നിത്തല അടക്കമുള്ള കോൺഗ്രസിന്റെ പല നേതാക്കളും വലിയ തുകകൾ സംഭാവനയായി വാങ്ങിയ വിശദവിവരങ്ങൾ കുഞ്ഞാലിക്കുട്ടിക്ക് അറിയാവുന്നതുകൊണ്ട് അതും കുഞ്ഞാലിക്കുട്ടി ചെന്നെത്തലയോട് പറഞ്ഞു എന്നാണ് അറിയുന്നത്.

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻറെ മാസപടി കേസും ഒടുവിൽ പുറത്തുവന്ന മുഖ്യമന്ത്രിയുടെ 100 കോടി അഴിമതിയും പത്രക്കാർക്ക് മുന്നിൽ അവതരിപ്പിച്ചുകൊണ്ട് വലിയ ഹീറോ ആയി വിലസുന്ന അവസരത്തിലാണ് മാത്യൂ കൂടുതൽ നാടനെ നിശബ്ദനാകാൻ വിലക്കിക്കൊണ്ട് കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നിരിക്കുന്നത്. ഇത്ര വലിയ അഴിമതി വിരുദ്ധത പറഞ്ഞു നടക്കുന്ന മാത്യു കുഴൽ നാടൻ ഇടുക്കിയിൽ സ്വന്തം റിസോർട്ടിന് അനധികൃത ഭൂമി കൈയേറിയ വിഷയത്തിൽ കുറ്റക്കാരനായി നിൽക്കുകയല്ലേ എന്ന് കോൺഗ്രസ് നേതാക്കൾ കുഴൽനാടനോട് തിരിച്ചു ചോദിച്ചതായും അറിയുന്നുണ്ട് വലിയ ആദർശം പറയുന്ന നേതാക്കൾ സ്വന്തം കാര്യത്തിലും അതേ ആദർശം പുലർത്തേണ്ടതല്ലേ എന്ന ചോദ്യവും കോൺഗ്രസ് നേതാക്കൾ ഉയർത്തുന്നുണ്ട്

വീണ വിജയൻറെ മാസപ്പടി വിഷയവും മുഖ്യമന്ത്രിയുടെ അഴിമതിയും തെരഞ്ഞെടുപ്പിൽ വലിയ വിവാദമാക്കി ഒന്നുകൂടി ഷൈൻ ചെയ്യാൻ ഉള്ള തയ്യാറെടുപ്പ് മാത്യു കുഴൽ നാടൻ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ ആണ് അപ്രതീക്ഷിതമായി കോൺഗ്രസ് നേതാക്കളുടെ പ്രസ്താവന വിലക്ക് വന്നിരിക്കുന്നത്. കെപിസിസി പ്രസിഡൻറ് കെ സുധാകരൻ നേരിട്ട് തന്നെ കുഴൽനാടനോട് തൽക്കാലം കരിമണൽ വിഷയം ഏറ്റെടുക്കേണ്ടതില്ല എന്ന് പറഞ്ഞതായി റിപ്പോർട്ട് ഉണ്ട്. ഈ വിഷയം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഐസിസി സെക്രട്ടറി വേണുഗോപാലുമായി നേരിട്ടുതന്നെ സംസാരിക്കുകയും എഐസിസി നിർദേശം എന്ന നിലയ്ക്ക് വേണുഗോപാൽ മാത്യു കുഴൽ നാടനെ ബന്ധപ്പെട്ട് മാസപ്പടി വിഷയവും മറ്റും ഇനി തെരഞ്ഞെടുപ്പ് കഴിഞ്ഞ് കൈകാര്യം ചെയ്താൽ മതി എന്ന് ആവശ്യപ്പെട്ടതായി കൂടി റിപ്പോർട്ട് ഉണ്ട്

ഏതായാലും മാസങ്ങളായി കേരളത്തിലെ മാധ്യമ മേഖലയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട നിൽക്കുന്ന മാസപ്പടി വിവാദവും കരിമണൽ ഖനന വിഷയവും മുഖ്യമന്ത്രിയുടെ 100 കോടിയുടെ അഴിമതിയും എല്ലാം ഇനി കെട്ടിപ്പൂട്ടി അലമാരയിൽ സൂക്ഷിക്കേണ്ട ഗതികേടിലേക്ക് മാത്യു കുടൽ നാടൻ എത്തി എന്നാണ് ഒടുവിൽ പുറത്തുവരുന്ന വാർത്തകൾ ‘ വിഷയം വീണ്ടും കുത്തിപ്പൊക്കി ഏതെങ്കിലും അന്വേഷണ ഏജൻസികളുടെ കൈകളിലേക്ക് എത്തിയാൽ പിണറായി വിജയനെക്കാൾ മുൻപ് ചോദ്യം ചെയ്യലിന് വിളിക്കേണ്ടി വരുന്നത് എ.കെ. ആൻ്റ്ണി രമേശ് ചെന്നിത്തല പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരെ ആയിരിക്കും എന്ന് പ്രചാരണവും കോൺഗ്രസ് നേതാക്കളിൽ അങ്കലാപ്പ് ഉണ്ടാക്കിയിട്ടുണ്ട്.തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തിൽ ഈ നേതാക്കൾ ചോദ്യം ചെയ്യലിന് വിളിക്കപ്പെടുന്ന ഉണ്ടായാൽ അത് വലിയ വാർത്ത പ്രാധാന്യം ഉണ്ടാക്കും എന്നും തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ തിരിച്ചടി ഉണ്ടാക്കും എന്നും ഉള്ള ബോധ്യത്തിലാണ് കോൺഗ്രസിൻറെ നേതാക്കൾ മാത്യു കുഴൽനാടനെ പരസ്യ പ്രസ്താവനകളിൽ നിന്നും വിലക്കിയിരിക്കുന്നത്