ഹിന്ദു ഗ്രന്ഥത്തിലെ മഹിരാവണൻ, ഇസ്ലാമുകളുടെ ഭാഷയില്‍ ഇബിലീസ്… ക്രിസ്തീയ നാമത്തില്‍ ലൂസിഫർ…” കേരളത്തില്‍ ഇലുമിനാറ്റി ചർച്ചയാക്കിയ സിനിമയായിരുന്നു മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമ…ലോകത്തെ സകല കാര്യങ്ങളും നിയന്ത്രിക്കുന്നത്ഇലുമിനാറ്റി എന്ന രഹസ്യസംഘമാണെന്നാണ് ഒരുവിഭാഗം ആളുകള്‍ വിശ്വസിക്കുന്നത്. ലൂസിഫർ എന്ന സിനിമയില്‍ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ഇന്ദ്രജിത്തിന്റെ ഗോവർദ്ധൻ എന്ന കഥാപാത്രം നായകനായ മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്ബള്ളി എന്ന കഥാപാത്രത്തെ വിശേഷിപ്പിച്ച വാചകങ്ങളാണ് ആദ്യം പറഞ്ഞത്. ഇപ്പോഴിതാ, ഇലുമിനാറ്റി സംബന്ധിച്ച ചർച്ചകള്‍ കേരളത്തില്‍ വീണ്ടും സജീവമാകുകയാണ്. നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിംഗ് ലൈസൻസ് മോട്ടോർവാഹന വകുപ്പ് റദ്ദ് ചെയ്യാനൊരുങ്ങുന്നു എന്ന വാർത്തകളാണ് കേരളത്തില്‍ ഇലുമിനാറ്റിയെ വീണ്ടും ചർച്ചകളില്‍ നിറയ്ക്കുന്നത്….ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡില്‍ നടന്ന ഒരു അപകടമാണ് സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിംഗ്
ലൈസൻസ് റദ്ദാക്കുന്ന സാഹചര്യത്തിലേക്ക് എത്തിച്ചത്…. സുരാജ് ഓടിച്ച കാർ ബൈക്കില്‍ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശര
ത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകള്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തിരുന്നു… പാലാരിവട്ടം പൊലീസാണ് എഫ്‌ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്… രാത്രി അമിത വേഗത്തില്‍ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു
പരുക്കേറ്റ സംഭവത്തില്‍ ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നല്‍കിയിരുന്നു…. എന്നാല്‍, നോട്ടീസുകളോട് താരം പ്രതികരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സുരാജിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പ് കടക്കുന്നത്… എന്നാല്‍, ഇതും പൃഥ്വിരാജ് സംവിധാനം നിർവഹിച്ച ലൂസിഫർ എന്നസിനിമയിം പൃഥ്വിരാജ് തന്നെ നിർമ്മിച്ച് പൃഥ്വിരാജ് നായകനും സുരാജ് വെഞ്ഞാറമൂട് മറ്റൊരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ച ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയും ചേർത്തുവച്ചാണ് ഇലുമിനാറ്റി സിദ്ധാന്തക്കാർ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്….ആഡംബരക്കാറുകളോട് പ്രത്യേക താല്‍പര്യമുള്ള സൂപ്പർ സ്റ്റാറായാണ് പൃഥ്വിരാജ് ഡ്രൈവിംഗ് ലൈസൻസില്‍ വേഷമിട്ടത്. ഹരീന്ദ്രൻ എന്നാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്…. വെഹിക്കിള്‍ ഇൻസ്‌പെക്ടറുടെ റോളിലാണ് സുരാജ് വെഞ്ഞാറമൂട് ആ ചിത്രത്തിലെത്തിയത്. അഭിനേതാവായ ഹരീന്ദ്രന്റെ കടുത്ത ആരാധകനാണെങ്കിലും വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങാത്ത വെഹിക്കിള്‍ ഇൻസ്‌പെക്ടറായാ
ണ് സുരാജ് എത്തുന്നത്. ഡ്രൈവിംഗ് ലൈസൻസിനായി എത്തുന്ന നായകന് വേണ്ടി തരിമ്ബും വിട്ടുവീഴ്ച്ച ചെയ്യാൻ തയ്യാറാകാത്ത സുരാജ് വെഞ്ഞാ
റമൂടിന്റെ കഥാപാത്രവും എന്തുവന്നാലും ലൈസൻസ് സ്വന്തമാക്കുമെന്ന വാശിയില്‍ മുന്നോട്ടുപോകുന്ന പൃഥ്വിരാജിന്റെ കഥാപാത്രവും തമ്മിലുള്ള സംഘർഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. പൃഥ്വിരാജിന് സിനിമയില്‍ ലൈസൻസ് നിഷേധിച്ച സുരാജ് വെഞ്ഞാറമൂടിന് യഥാർത്ഥ ജീവിതത്തില്‍ ഡ്രൈവിംഗ് ലൈസൻസ് നഷ്ടമാകാൻ പോകുന്നു എന്ന അവസ്ഥ വന്നാല്‍ പൃഥ്വിരാജിന്റെ ആരാധകരും ഇല്യൂമിനിറ്റിക്കാരും വെറുതെ
ഇരിക്കുമോ? അങ്ങനെയാണ് കേരളത്തില്‍ വീണ്ടും ഇല്യൂമിനിറ്റി സംബന്ധിച്ച ചർച്ചകള്‍ സജീവമായത്..ലോകത്തെ രഹസ്യമായി നിയന്ത്രിക്കുന്ന സംഘടനയാണ് ഇലുമിനിറ്റി എന്നാണ് പൊതുവിലുള്ള ധാരണ. ലോകത്തെവിടെയോ മറഞ്ഞിരുന്നുകൊണ്ട് പ്രപഞ്ചത്തിന്റെ
ഗതിനിയന്ത്രിക്കുന്ന നിഗൂഢശക്തിയെന്ന് ഒറ്റവാക്കില്‍ ഇലുമിനാറ്റിയെ നിർവചിക്കാം. എന്നാല്‍ ഇക്കൂട്ടർ എത്രപേരുണ്ടെന്നോ അവർ എവിടെയൊക്കെയാണെന്നോ ആർക്കും അറിയില്ല…1776-ല്‍ മെയ് ഒന്നിന് ജർമനിയിലെ ബവേറിയ എന്ന സ്ഥലത്ത് ആദം വെയ്‌ഷോപ്റ്റ് എന്ന വ്യക്തിയുടെ നേതൃത്വത്തില്‍ ആരംഭിച്ചാണത്രെ ഈ രഹസ്യ സംഘടന… ദശാബ്ദങ്ങള്‍ പഴക്കമുള്ള ഈ സംഘടന ഇന്ന് ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്നു. മതം, സമ്ബന്നർ, പ്രഭു
ക്കള്‍ ഇവയൊക്കെ സമൂഹത്തില്‍ ചൊലുത്തുന്ന സ്വാധീനത്തെ ചെറുക്കാനാണ് ഇലുമിനാറ്റി തുടക്കത്തില്‍ ശ്രമിച്ചിരുന്നുവെങ്കിലും പിന്നീട് അവയുടെ ലക്ഷ്യം മാറുകയായിരുന്നു. ഒരു പരിണാമസിദ്ധാന്തം പോലെ ഇലുമിനാറ്റിയെ കാലഘട്ടത്തിനനുസരിച്ച് അനുയായികള്‍ പുതിയ മാനങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു….യഥാർഥമായതും സാങ്കല്പികവുമായ നിരവധി പുരാതന നവീന സംഘടനകള്‍ക്കു നല്‍കിവരുന്ന പേരാണ് ഇലുമിനാറ്റി. illuminatus എന്ന ലാറ്റിൻ പദത്തില്‍ നിന്നാണ് illuminati ഉണ്ടായത്. Enlighted അഥവാ വെളിച്ചപ്പെട്ടത് എന്നാണ് ഈ വാക്കിന്റെ അർത്ഥം. എങ്കിലും ഇല്യൂമിനാറ്റികള്‍ക്ക് കൃത്യമായ ഒരു നിർവചനം നല്‍കാൻ ഇതുവരെ ആർക്കും ആയിട്ടില്ല എന്നതാണ് ഒരു വസ്തുത. ലോകത്തി
ലെ സകലതും ഇല്യൂമിനാറ്റിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ലോകം നിയന്ത്രിക്കാൻ കഴിവുള്ളവർ, ലോകബാങ്കിനെ നിയന്ത്രിക്കാൻ കഴിവുള്ളവർ, യുദ്ധത്തിന്റെ വിഗതികള്‍ നിയന്ത്രിക്കുന്നുവർ, ലോക പ്രതിഭാസങ്ങളെ നിയന്ത്രിക്കുന്നവർ എന്നുവേണ്ട മനുഷ്യന്റെ നിത്യജീവിതത്തില്‍ ഇവർ സ്വാധീനിക്കാത്ത മേഖലകള്‍ ഒന്നുമില്ലത്രെ…ഇല്യൂമിനാറ്റി എന്നൊരു സംഘമാണ് ലോകത്തെ നിയന്ത്രിക്കുന്നത് എന്ന് വിശ്വസിക്കുന്നവർ കേരളത്തിലും ധാരാളമുണ്ട്. വേള്‍ഡ് ട്രേഡ് സെന്റർ ആക്രമണവും, നോട്ടുനിരോധനം തൊട്ട് കേരളത്തിലെ പ്രളയം മുതല്‍ ഇല്യൂമിനാറ്റിയുടെ സൃഷ്ടിയാണെന്ന് ഇക്കൂട്ടർ വിശ്വസിക്കുന്നു. കേരളത്തിലെ മെഡിക്കല്‍- എൻജീനീയറിങ്ങ് കോളജുകളിലെ വിദ്യാർത്ഥികള്‍ക്കിടയിലാണ് ഈ ആധുനിക അന്ധവിശ്വാസം വ്യാപകമായി പ്രചരിക്കുന്നത്. ഫേസ്‌ബുക്കിലും വാട്സാപ്പിലും, കാമ്പസുകളിലെ
സൗഹൃദ കൂട്ടായ്മയിലുമൊക്കെയായി, ഇല്യൂമിനാറ്റി സംബന്ധിച്ച് ചർച്ചകള്‍ സജീവമാണ്. സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് റദ്ദാക്കപ്പെടുമെന്ന വാർത്തകള്‍ വന്നപ്പോള്‍ പോലും ചർച്ചകളില്‍ ഇല്യൂമിനാറ്റി നിറയുന്നത് അതുകൊണ്ടാണ്. ചെറുപ്പക്കാരാണ് ഈ അന്ധവിശ്വാസത്തിന് പിന്നാലെ പോകുന്നത് എന്നതാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം..ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയില്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തോട് സുരാജ് വെഞ്ഞാറമൂട് ചെയ്തതിനൊക്കെയും പകരം ചെയ്യുകയാണിപ്പോള്‍ എന്നാണ് ഇല്യൂമിനാറ്റി അനുകൂലികള്‍ പറയുന്നത്… പൃഥ്വിരാജ് ഇല്യൂമിനാറ്റിയുടെ സ്വന്തം ആളാണോ എന്ന സംശയം ഉയർത്തുന്നവരും കുറവല്ല… കാരണം കേരളത്തില്‍ ഇല്യൂമിനാറ്റിക്ക് പ്രചാരം നല്‍കിയത് മോഹൻലാലിനെ നായകനാക്കി പൃഥ്വീരാജ് സംവിധാനം ചെയ്ത ലൂസിഫർ സിനിമയാണ്. ഈ സിനിമ ഹിറ്റായതോടെ കേരളത്തില്‍ ശരിക്കും ഇല്യൂമിനാറ്റി തംരംഗം തന്നെയുണ്ടായിരുന്നു…ലൂസിഫറിലെ നായകൻ മോഹൻലാല്‍ കഥാപാത്രമായ സ്റ്റീഫൻ നെടുമ്ബള്ളി ഇല്യൂമിനാറ്റി സംബന്ധിച്ച പല സൂചനകളും ചിത്രത്തില്‍ നല്‍കുന്നുണ്ട്. കറുത്ത കാറില്‍ വെള്ള കുപ്പായം ധരിച്ചാണ് സ്റ്റീഫൻ നെടുമ്ബള്ളി എത്തുന്നത്. രാഷ്ട്രീയക്കാരൻ, കരുണാലയം എന്ന അഗതി മന്ദിരത്തിന്റെ നടത്തിപ്പുകാരൻ, കർഷകൻ, മയക്കുമരുന്നിനും ദുർശക്തിക്കുമെതിരെ പോരാടുന്നവൻ തുടങ്ങി നിരവധി വിശേഷങ്ങളാണ് സ്റ്റീഫൻ നെടുമ്ബള്ളിക്കുള്ളത്…ലോകം മുഴുവൻ കൈപ്പിടിയിലൊതുക്കാൻ കഴിവുള്ള ലോകം ഭരിക്കുന്ന ഇല്യുമിനാറ്റി എന്ന സംഘടനയേക്കുറിച്ചാണ് ചിത്രം പറഞ്ഞ് അവസാനിപ്പിക്കുന്നത്. അതിസമ്ബന്നരും അഭ്യസ്ഥവിദ്യരുമായ ഒരുകൂട്ടം ആളുകളെ നിയന്ത്രിക്കുന്ന അദൃശ്യമായ ഒരു ഘടകം. ചിത്രത്തിന്റെ തുടക്കം തന്നെ കാണിക്കുന്നത് കമ്ബ്യൂട്ടറില്‍ എന്തിനെന്നറിയാതെ അസ്വസ്ഥനായി തിരയുന്ന ഒരു ഇന്റർപോള്‍ ഉദ്യോഗസ്ഥനെയാണ്. അബ്രാം ഖുറേഷിയിലേക്കും ഒപ്പം ഇലുമിനാറ്റിയിലേക്കും റോത്ത് ഷില്‍ഡ് കുടുംബത്തിലേക്കും അദ്ദേഹത്തിന്റെ അന്വേഷണം കടന്നെത്തുന്നു… സ്റ്റീഫൻ ഇല്യൂമിനാറ്റിയുടെ വക്താവാണെന്നതിന്റെ സൂചനകള്‍ ചിത്രത്തില്‍ വ്യക്തമാണ്..സ്റ്റീഫൻ നെടുമ്ബള്ളിയുടെ വരവിനെ കാണിക്കുന്നത് തന്നെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് കടന്നെത്തുന്ന രംഗമാണ്. പിന്നീട് സാത്താന്റെ നമ്ബർ(666) വച്ച കറുത്ത കാറില്‍ സ്റ്റീഫൻ തിന്മക്കെതിരായ പോരാട്ടങ്ങളിലേക്ക് കടന്നു ചെല്ലുന്നു. അവസാന രംഗത്തില്‍ മഞ്ജുവുമായി കൂടിക്കാഴ്ച നടത്തുന്ന പൊളിഞ്ഞ പള്ളിപ്പറമ്ബ് ഇത് നിനക്കായി ഞാൻ കരുതി വെച്ചിടമാണെന്നും സ്റ്റീഫൻ പറയുന്നുണ്ട്. ക്ലൈമാക്‌സിലെ കറുത്ത വസ്ത്രമിട്ടുള്ള രംഗത്തില്‍ പിന്നിലായി കാണുന്ന മൂങ്ങയുടെ രൂപം ഇവയെല്ലാം സാത്താന്റെ അടയാളങ്ങളാണ്…പലപ്പോഴും എല്ലാം കാണുന്ന കണ്ണുകളിലാണ് സ്റ്റീഫനെ അടയാളപ്പെടുത്തുന്നത്. കുമ്ബസരിക്കാനായി അച്ഛൻ ക്ഷണിക്കുമ്ബോള്‍ ചെയ്ത പാപങ്ങള്‍ക്കല്ലേ കുമ്ബസരിക്കാൻ കഴിയു, ചെയ്യാൻ പോകുന്ന പാപങ്ങള്‍ക്ക് കുമ്ബസരിക്കാൻ കഴിയില്ലല്ലോ എന്നാണ് സ്റ്റീഫൻ പറഞ്ഞു നിർത്തുന്നത്. ഈ സങ്കല്‍പ്പങ്ങളൊക്കെ ഇല്യൂമിനാറ്റിയുടേതാണെന്നാണ് ആരാധകർ അവകാശപ്പെടുന്നത്.