മാന്യത ഉണ്ടെങ്കിൽ എ കെ ആൻറണി കോൺഗ്രസിൽ നിന്നും രാജിവെക്കണം

പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിക്കായി വോട്ടു പിടിക്കാൻ ആൻറണി ഇറങ്ങട്ടെ

കോൺഗ്രസ് പാർട്ടിയുടെ ദേശീയ തലത്തിലുള്ള ഏറ്റവും മുതിർന്ന നേതാവാണ് എ കെ ആൻറണി. പാർട്ടിയിൽ നിന്നുകൊണ്ട് പാർട്ടി പദവികളും പാർലമെൻററി പദവികളും ഏതാണ്ട് എല്ലാം നേടിയെടുത്ത ആളാണ് എ കെ ആൻറണി. ആന്റണിക്ക് ലഭിക്കാത്ത പദവികൾ ഇനി നമ്മുടെ രാജ്യത്ത് ഒന്നും അവശേഷിക്കുന്നില്ല. കോൺഗ്രസ് പാർട്ടിയുടെ തണലിൽ നിന്നുകൊണ്ട് ഇതെല്ലാം സ്വന്തമാക്കി ജീവിച്ച ആൻറണിയുടെ കുടുംബത്തിൽ നിന്ന് തന്നെ ഒരാൾ കോൺഗ്രസ് പാർട്ടിയുടെ മുഖ്യ ശത്രു എന്ന് പറയുന്ന ബിജെപി എന്ന പാർട്ടിയുടെ കൂടാരത്തിൽ ചെന്ന് പെട്ടിരിക്കുകയാണ്.

രാഷ്ട്രീയത്തിൽ കുടുംബ പാരമ്പര്യം ഉണ്ടാകണമെന്നില്ല പാരമ്പര്യം ഉണ്ടാകണമെന്നില്ല. പിതാവ് പ്രവർത്തിച്ച പാർട്ടിയിൽ തന്നെ മക്കളും കടന്നുവരണം എന്ന് വാശിപിടിക്കുന്നതിലും കാര്യമില്ല എന്നറിയാം. ഇതൊക്കെ അലിഖിതമായ വ്യവസ്ഥകൾ ആണെങ്കിലും നമ്മുടെ നാട്ടിൽ കാലങ്ങളായി കണ്ടുവരുന്ന ചില നല്ല ശീലങ്ങൾ ഉണ്ട് ശീലങ്ങൾ ഉണ്ട്. ജനിച്ചു വീഴുമ്പോൾ തന്നെ ആരും രാഷ്ട്രീയക്കാരായി മാറുന്നില്ല. വളർന്നു വലുതാകുമ്പോൾ വീട്ടിലും നാട്ടിലും നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളും അന്തരീക്ഷവും സാധാരണഗതിയിൽ ഒരാളെ ആകർഷിക്കുകയും രാഷ്ട്രീയ പ്രസ്ഥാനത്തിൻറെ തണലിലൂടെ നടക്കാൻ ആഗ്രഹിക്കുകയും ചെയ്യുക പതിവാണ് ഊണിലും ഉറക്കത്തിലും കോൺഗ്രസ് മന്ത്രം മാത്രം ഉരുവിട്ടുകൊണ്ടിരുന്ന എ കെ ആന്റണിയുടെ കുടുംബത്തിൽ മകൻ തന്നെ കടുത്ത ശത്രു പാളയത്തിലേക്ക് എങ്ങനെ കടന്നുപോയി എന്നത് നാട്ടുകാരല്ലാ എ കെ ആൻറണിയാണ് ചിന്തിക്കേണ്ടത്

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ എ കെ ആൻറണിയും കുടുംബവും കഴിയുന്ന സമയങ്ങളിലാണ് സ്വന്തം മകൻ ബിജെപി എന്ന പാർട്ടിയുടെ ആശയങ്ങളെ ഉൾക്കൊള്ളാൻ തുടങ്ങുകയും ഒടുവിൽ ആ പാർട്ടിയിലേക്ക് ചുവടുവെയ്ക്കുകയും ചെയ്തത്. ഇത് ഏതെങ്കിലും ഒരു ദിവസം കൊണ്ട് ഉണ്ടായ അത്ഭുതം ആയിരിക്കില്ല. സ്വന്തം മകൻ ഒരിക്കലും ഉൾക്കൊള്ളാൻ കഴിയാത്ത ഒരു രാഷ്ട്രീയ ചേരിയിലേക്ക് മെല്ലെ നീങ്ങുന്നു എന്ന ചെറിയ സൂചന എങ്കിലും കിട്ടിയ അവസരത്തിൽ എ കെ ആൻറണി എന്ന കാരണവരായ കോൺഗ്രസുകാരൻ എന്തുകൊണ്ട് അതിനെ തടഞ്ഞില്ല എന്ന ചോദ്യത്തിനും ഉത്തരം കിട്ടേണ്ടതുണ്ട്

കേരളത്തിലെ എന്നല്ല രാജ്യത്തെ മുഴുവൻ കോൺഗ്രസുകാരെയും നല്ല മാർഗവും ഉപദേശവും അളവും തൂക്കവും ഇല്ലാതെ കോരിച്ചൊരിഞ്ഞു കൊടുക്കുന്ന നേതാവാണ് എ കെ ആൻറണി നേതാവാണ് എ കെ ആൻറണി ‘ നാട്ടുകാരായ കോൺഗ്രസുകാരെ നേർവഴിക്ക് നടത്താൻ രാപകൽ പണിയെടുത്തപ്പോൾ സ്വന്തം വീട്ടിൽ മകനായ ഒരാൾ തനിക്ക് തന്നെ പാര പണിയുന്നു എന്ന കാര്യം ആൻറണി അറിഞ്ഞില്ല എങ്കിൽ അത് സ്വന്തം കഴിവുകേട് തന്നെയാണ്

ഇതൊന്നും ആയിരിക്കില്ല യാഥാർത്ഥ്യം എന്ന സംശയം ഞങ്ങൾക്കും ഉണ്ട്. എ കെ ആൻറണി എന്ന കോൺഗ്രസ് നേതാവ് കപട രാഷ്ട്രീയത്തിന്റെയും രാഷ്ട്രീയ കപട തന്ത്രങ്ങളുടെയും പെരുന്തച്ചൻ ആയിരുന്നു. തന്നോടൊപ്പം വിദ്യാർത്ഥി പ്രസ്ഥാനം മുതൽ പ്രവർത്തിച്ച നേതാക്കന്മാരെ അവസരം കിട്ടിയപ്പോൾ എല്ലാം ഒളിഞ്ഞും തെളിഞ്ഞും ചവിട്ടി താഴ്ത്താൻ മാത്രം ശ്രമിച്ച ചരിത്രമാണ് എ കെ ആൻറണിക്ക് ഉള്ളത്. വയലാർ വി മുതൽ ആലപ്പുഴയിലെ മുൻ ജില്ലാ പ്രസിഡണ്ടായിരുന്ന പ്രൊഫസർ ജി ബാലചന്ദ്രൻ വരെയുള്ള നിരവധി നേതാക്കളെ ആദർശത്തിന്റെ പുറന്തോൽ അണിഞ്ഞു കൊണ്ട് എ കെ ആൻറണി ചവിട്ടിത്താഴ്ത്തിയ അനുഭവങ്ങൾ പല നേതാക്കളും പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. ഇത്തരത്തിൽ നല്ല കാലത്ത് നടത്തിയ ചീത്തയായ പ്രവർത്തനങ്ങളുടെ ശിക്ഷയാണ് ഇപ്പോൾ എ കെ ആന്റണിക്ക് ദൈവം നൽകിയിരിക്കുന്നത്

എന്നാൽ ഇതൊക്കെ പറയുമ്പോഴും ആൻറണി എന്ന കപട ആദർശധാരി സ്വന്തം കാര്യത്തിനു വേണ്ടി എന്ത് നെറികെട്ട ഏർപ്പാടും നടത്തും എന്നത് ഒപ്പം നടന്ന പലരും പറഞ്ഞിട്ടുള്ള വസ്തുതയാണ് ‘ സ്വന്തം വീട്ടിൽ തന്നെ കോൺഗ്രസിന്റെ മുഖ്യ ശത്രുവായ പാർട്ടിയുടെ അനുഭാവി വളർന്നുവരുന്നു എന്ന് അറിഞ്ഞിട്ടും ആൻറണി അതിന് തടയിടാതെ നിന്നത് മനപ്പൂർവ്വം ആയിരുന്നു. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് പാർട്ടി അപ്രസക്തമാകുന്നു എന്ന് തിരിച്ചറിയുന്ന നേതാവാണ് ആൻറണി. അതുകൊണ്ടുതന്നെയാണ് ഇനി പദവികൾ വേണ്ട എന്ന ആദർശ നിലപാട് പ്രഖ്യാപിച്ച് തിരുവനന്തപുരത്തേക്ക് ആന്റണി വണ്ടി കയറിയത്. എ കെ ആൻറണിയും ഭാര്യ എലിസബത്തും അറിഞ്ഞുകൊണ്ടുതന്നെ ഭാവിയിൽ നിലനിൽപ്പുള്ള ബിജെപി എന്ന രാഷ്ട്രീയപാർട്ടിയുടെ നേതൃനിരയിൽ മകനെ എത്തിക്കാൻ അണിയറയിൽ ശ്രമിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു എന്നതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ടല്ലോ

ആദർശം വെറും പൊയ്മുഖം ആണ് എന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാം അത് പോകട്ടെ അല്പമെങ്കിലും മാന്യത സ്വന്തം ശരീരത്തിൽ അവശേഷിക്കുന്നുണ്ടെങ്കിൽ ആന്റണി എന്ന നേതാവ് ഇപ്പോൾ തന്നെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വം വരെ രാജിവെക്കണം. എന്നിട്ട് ഒന്നുകിൽ തിരുവനന്തപുരത്തെ അഞ്ജനം എന്ന സ്വന്തം വീട്ടിൽ മൗനയായി കഴിയണം. അതല്ല എങ്കിൽ ആൻറണി എന്ന ദേശീയ നേതാവ് ആത്മാർത്ഥതയോടെ തുറന്നു പറഞ്ഞുകൊണ്ട് പത്തനംതിട്ടയിൽ എത്തി സ്വന്തം മകനായ അനിൽ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്യണം പരിപാടി ഉദ്ഘാടനം ചെയ്യണം. ആ ഉദ്ഘാടന പ്രസംഗത്തിൽ ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ പുകഴ്ത്തിക്കൊണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പാർട്ടി നേതാക്കളെ പുകഴ്ത്തിക്കൊണ്ടും ഒരു ഉഗ്രൻ പ്രസംഗം നടത്തുക. ദേശീയ രാഷ്ട്രീയത്തിലെ ശക്തമായ പാർട്ടി എന്ന നിലയിൽ നിൽക്കുന്ന ബിജെപി അധികാരത്തിൽ വരുമ്പോൾ കേന്ദ്ര മന്ത്രിസഭയിൽ സ്വന്തം മകൻ ക്യാബിനറ്റ് പദവിയിലോ കുറഞ്ഞപക്ഷം ഒരു സാദാ കേന്ദ്രമന്ത്രി എങ്കിലുമോ ആകുന്ന നല്ല നാളെയെ സ്വപ്നംകണ്ടുകൊണ്ട് സ്വന്തം വീട്ടിലേക്ക് മടങ്ങാൻ തയ്യാറാവുക