കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ ചിലരെ സമീപിച്ചെന്ന് വി.പി ശ്രീപത്മനാഭന്റെ വെളിപ്പെടുത്തൽ.

കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ ചിലരെ സമീപിച്ചെന്ന് വി.പി ശ്രീപത്മനാഭൻ തുറന്നു പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ മൂന്നിലേറെപ്പേർ ബിജെപിയുമായി ച‍ര്‍ച്ച നടത്തിയിട്ടുണ്ടെന്ന് ബിജെപി നേതാവ് വി പി ശ്രീപത്മനാഭൻ പറഞ്ഞു. സംസ്ഥാനത്തെ മുതിർന്ന നേതാക്കളാണ് ചർച്ചയ്‌ക്കെത്തിയതെന്ന് വെളിപ്പെടുത്തിയ ശ്രീപത്മനാഭൻ പേരുവിവരം വെളിപ്പെടുത്താൻ സാധിക്കില്ലെന്നും പറഞ്ഞു.

പത്മജയുടെ ബിജെപി പ്രവേശനത്തെ വിമ‍ര്‍ശിക്കുന്നവരില്‍ പലരും ബിജെപിയുമായി നേരത്തെ ച‍ര്‍ച്ച നടത്തിയവരായിരുന്നുവെന്നും കെ സുരേന്ദ്രൻ പറ‌ഞ്ഞിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ശ്രീപദ്മനാഭൻറെ പ്രതികരണം.

കേരളത്തിലെ മൂന്നിലേറെ നേതാക്കള്‍ ഒന്നര വര്‍ഷത്തിനിടെ ബിജെപിയുമായി ചര്‍ച്ച നടത്തിവരുകയാണ് . ഇവരില്‍ പലരും മുതിര്‍ന്ന നേതാക്കളുമാണ്. ഇക്കാര്യം തനിയ്ക്ക് നേരിട്ട് അറിവുളളതാണെന്നും പദ്മനാഭൻ പറഞ്ഞു. സാമാന്യമര്യാദ കാരണം പേരുവിവരം വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നാളെയവ‍ര്‍ ബിജെപിയില്‍ ചേരുമ്പോൾ എല്ലാവര്ക്കും ബോധ്യമാകുമെന്നും വി പി ശ്രീപത്മനാഭൻ പ്രതികരിച്ചു.