ജവഹർലാൽ നെഹ്റു മുതൽ മൻമോഹൻസിങ് വരെ പല പ്രധാനമന്ത്രിമാരും നമ്മുടെ രാജ്യത്ത് ഭരണം നടത്തിയിട്ടുണ്ട് കോൺഗ്രസിന്റെ നേതാക്കന്മാർ മാത്രമല്ല രാജ്യത്ത് ജന സ്വാധീനമുള്ള പല രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കന്മാർ പ്രധാനമന്ത്രി കസേരയിൽ തെരഞ്ഞെടുക്കപ്പെട്ട ശേഷം സത്യപ്രതിജ്ഞ ചെയ്ത് ഇരുന്നിട്ടുണ്ട് രാഷ്ട്രീയത്തിൽ ശത്രുക്കൾ ഉണ്ടാവുക സ്വാഭാവികമാണ് പക്ഷേ ആ ശത്രുത പാർട്ടികൾ തമ്മിലുള്ള നയങ്ങളുടെയും ആശയങ്ങളുടെയും പ്രത്യയശാസ്ത്രത്തിന്റെയും പേരിൽ ആയിരിക്കണം അത് ഒരിക്കലും രാജ്യത്തിൻറെ മഹത്തായ സംസ്കാരത്തെയും പാരമ്പര്യത്തെയും സ്വാതന്ത്ര്യത്തെയും മറന്നു കൊണ്ട് ഉള്ളതായിരിക്കരുത് കഴിഞ്ഞ പത്തുവർഷമായി ഇന്ത്യ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നത് ബിജെപിയുടെ നേതാവായ നരേന്ദ്രമോദി ആണ് ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനവും അതിൻറെ പിന്നിൽ പ്രവർത്തിക്കുന്ന ശക്തികളായ ആർ എസ് എസ് ഹിന്ദു ഐക്യവേദി ഹിന്ദു മഹാസഭ മറ്റ് ഹൈന്ദവ സംഘടനകൾ ഇവയെല്ലാം പലപ്പോഴും രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ അവഗണിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന രീതി പ്രകടമാക്കിയിട്ടുണ്ട് അവർക്കൊക്കെ ഗാന്ധി വിരോധമോ ഗാന്ധി തിരസ്കാരമോ ഒക്കെ പറയുകയും എന്തെങ്കിലും പ്രവർത്തിക്കുകയും ചെയ്യാം കാരണം അവർ ഇന്ത്യൻ ഭരണഘടനയുടെ വിധേയത്വത്തിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും ഭരണഘടന ശക്തി അല്ല പക്ഷേ രാജ്യത്തിൻറെ പ്രധാനമന്ത്രി നമ്മുടെ ഭരണഘടനയുടെ വിധേയനായി സത്യപ്രതിജ്ഞ ചെയ്യുന്ന ഒരാൾ ആണ് അതുകൊണ്ടുതന്നെ രാജ്യത്തിൻറെ അടിത്തറയും കാതലായ പത്രങ്ങളും പ്രധാനമന്ത്രി തന്നെ തള്ളിപ്പറയുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്നത് അനുവദിക്കാവുന്ന കാര്യമല്ല
ജീവിതവും ജീവനും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും മതേതരത്വത്തിനും വേണ്ടി ഉപേക്ഷിച്ച ആളാണ് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ജീവിച്ചിരിക്കുമ്പോൾ തന്നെ ലോകജനത ആരാധനയോടെ കണ്ടിരുന്ന ഒരു നേതാവായിരുന്നു ഗാന്ധിജി ആരോഗ്യത്തിന്റെ വലിപ്പം കൊണ്ടോ അത്ഭുത പ്രവർത്തനങ്ങൾ കൊണ്ടോ ആയിരുന്നില്ല ഗാന്ധിജി ശ്രദ്ധേയനായത് ഒരിക്കലും സ്വന്തം കൈകളിലോ ഇന്ത്യയിലെ ഏതെങ്കിലും ഒരു പൗരന്റെ കൈകളിലോ സ്വാതന്ത്ര്യത്തിനു വേണ്ടി ഒരുതരത്തിലുള്ള ആയുധവും എടുക്കാൻ പാടില്ല എന്നാ നിർബന്ധ ബുദ്ധി കാണിക്കുകയും അഹിംസ തൻറെ ജീവിത സിദ്ധാന്തമായി പ്രഖ്യാപിക്കുകയും ചെയ്ത ഒരു അത്ഭുത പ്രതിഭാസം എന്ന നിലയ്ക്കാണ് ഗാന്ധിജി ലോക ജനതയിലേക്ക് പടർന്നത് പതിറ്റാണ്ടുകൾ നീണ്ട ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സമരത്തിനിടയിൽ നിരാഹാര സത്യാഗ്രഹം പോലെയുള്ള സമരമാർഗ്ഗമല്ലാതെ ഒരിക്കലും ഒരു തുള്ളി രക്തം പൊടിയുവാൻ അവസരം ഒരുക്കുന്ന ഒരു സമരവും ഗാന്ധിജി പ്രഖ്യാപിച്ചില്ല മാത്രവുമല്ല ജനങ്ങൾ സമര രംഗത്തേക്ക് ഇറങ്ങുന്നതിനു മുൻപ് തന്നെ സ്വമേധയാ സമരരംഗത്ത് ഇറങ്ങിയിരുന്ന ആളാണ് ഗാന്ധിജി ആർ എസ് എസ് സംഘടന നേതാവിന്റെ വെടിയേറ്റ് മരിച്ചു വീഴുമ്പോഴും രാമനാമം ജപിച്ചുകൊണ്ട് മനുഷ്യസ്നേഹത്തിന്റെയും മതമൈത്രിയുടെയും ശബ്ദമുയർത്തുകയാണ് ഗാന്ധിജി ചെയ്തത് മരണശേഷം ആകട്ടെ ഗാന്ധിജി എന്ന മഹാത്ഭുതം ലോകത്തെ മുഴുവൻ ജനതയെയും കീഴടക്കിയ ജന്മമായി മാറുന്ന കാഴ്ചയാണ് നാം കണ്ടത്
ലോകത്ത് ഒരു രാഷ്ട്ര പിതാവിനും ലഭിക്കാത്ത ആദരവും അംഗീകാരവും നേടിയ ഗാന്ധിജിയെ ഹൃദയം കീറുമാറ് ഉള്ള ആശയത്തോട് കൂടി താഴ്ത്തിക്കെട്ടുവാൻ ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രമം നടത്തി എന്നത് രാഷ്ട്രീയ വ്യത്യാസങ്ങൾ ഇല്ലാതെ ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു ആറ്റിൻബറോ എന്ന വിഖ്യാത ചലച്ചിത്രകാരൻൻ മഹാത്മാഗാന്ധി എന്ന ഇന്ത്യയുടെ രാഷ്ട്രപിതാവിന്റെ ജീവിതത്തിലെ സവിശേഷതയും ലോക ശ്രദ്ധയും അറിഞ്ഞു കൊണ്ടാണ് ഗാന്ധിജിയെ കുറിച്ച് ചലച്ചിത്രം നിർമ്മിക്കാൻ രംഗത്തുവന്നത് ആ ഗാന്ധിജി എന്ന ചിത്രം കണ്ട ശേഷമാണ് മഹാത്മാഗാന്ധിയെ ലോകം അറിയാൻ തുടങ്ങിയത് എന്ന് പറയാൻ ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് കഴിയണമെങ്കിൽ അതിൽ ആ വ്യക്തിയുടെ മാനസികാവസ്ഥയ്ക്ക് എന്തോ തകരാറ് ഉണ്ട്
ഗാന്ധിജിയെയും ഗാന്ധിയൻ ആദർശങ്ങളെയും പരമാവധി അവഹേളിക്കുവാനും പുതിയ രാഷ്ട്രപിതാവിനെ ജനങ്ങൾക്ക് മുകളിൽ അടിച്ചേൽപ്പിക്കുവാനും ആർഎസ്എസ് സംഘപരിവാർ സംഘടനകൾ കുറേക്കാലമായി ശ്രമിക്കുന്നുണ്ട് എന്നാൽ ഇത് ഒരു ഘട്ടത്തിൽ പോലും ഇന്ത്യയിലെ ഒരു മനുഷ്യനും അംഗീകരിച്ചില്ല എന്നതാണ് വാസ്തവം കാരണം ഏതെങ്കിലും ഒരു സുപ്രഭാതത്തിൽ മായാജാലം കണക്ക് ഇന്ത്യയിലെ ജനങ്ങൾക്ക് മുന്നിൽ അല്ലെങ്കിൽ അവരുടെ ഹൃദയങ്ങളിൽ കുടിയേറിയ അവതാരം ആയിരുന്നില്ല മഹാത്മാഗാന്ധിജി ഇന്നത്തെ രാഷ്ട്രീയ സംസ്കാരം പോലെ വിമാനങ്ങളിൽ പറന്നു നടന്ന് ജനസേവനം നടത്തുന്ന ആളായിരുന്നില്ല ഗാന്ധിജി അദ്ദേഹത്തിൻറെ കാലത്ത് രാജ്യത്ത് ഉണ്ടായിരുന്ന 33 കോടി ജനങ്ങൾക്കൊപ്പം നടന്നു നീങ്ങിയ ആളാണ് ഗാന്ധിജി നൂറുകണക്കിന് കിലോമീറ്റർ നടന്നു നീങ്ങി ദണ്ഡിയാത്ര നടത്തി ഉപ്പ് സത്യാഗ്രഹത്തിലൂടെ ബ്രിട്ടീഷ് പട്ടാളത്തെ മുട്ടുകുത്തിച്ച മഹാത്ഭുതമാണ് രാഷ്ട്രപിതാവായ ഗാന്ധിജി
അങ്ങനെയുള്ള ഗാന്ധിജിയെ ലോകത്താരും അറിഞ്ഞിരുന്നില്ല എന്നും ലോകം അറിയാൻ വിധത്തിലുള്ള മഹത്വമുള്ള ആളല്ല ഗാന്ധിജി എന്നും ഒക്കെ രാജ്യഭരണം നടത്തുന്ന പ്രധാനമന്ത്രി തന്നെ പറയുവാൻ തയ്യാറാകുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്നറിയില്ല ഒന്നുകിൽ എല്ലാം അറിഞ്ഞുകൊണ്ടുതന്നെ പലതും അദ്ദേഹം മറച്ചുവയ്ക്കുകയും ജനങ്ങൾക്ക് മുന്നിൽ പുതിയതായി പലതും അവതരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു ഇതെല്ലാം സത്യത്തെ തിരിച്ചറിയാതെ ചരിത്രം അറിയാതെ ആണ് ഈ പ്രസ്താവനയെങ്കിൽ ബഹുമാനപ്പെട്ട പ്രധാനമന്ത്രി അങ്ങ് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനം ഇരിക്കുകയല്ല വേണ്ടത് കൊച്ചുകുട്ടികൾ ഒത്തുകൂടുന്ന നഴ്സറി ക്ലാസിൽ ചെന്നിരുന്ന രാഷ്ട്രപിതാവ് മഹാത്മജിയെ പറ്റി കൊച്ചുകുട്ടികൾ പറയുന്നത് കേട്ട് പഠിക്കുക