തിരുവനന്തപുരം: നിയമസഭ അന്തർദേശീയ പുസ്തകോത്സവത്തിന്റെ പ്രചാരണത്തിനായി നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ ഒരു പോസ്റ്റ് പങ്കുവെച്ചു. ഏഴു മുതൽ 13 വരെ നടക്കുന്ന ഈ ഉത്സവത്തിലേക്ക് യുവാക്കളെ ആകർഷിക്കുകയാണ് ലക്ഷ്യം.”ഹലോ ഗയ്സ്… ഉത്സവ വൈബിലേക്ക് നിയമസഭ ഒരുങ്ങുകയാണ്… ഉത്സവമാണ്… കലാ സാംസ്കാരിക നമ്മേളനങ്ങളുടെ, നിറവാർന്ന വർണ്ണ ഘോഷങ്ങളുടെ , വായനയുടെ, വാദ മുഖങ്ങളുടെ എല്ലാം സംഗമിക്കുന്ന ഉത്സവ കാലമാണ് … ഇനിയും നിയമസഭ കാണാത്തവർക്ക് ഒരു തടസ്സവുമില്ലാതെ സഭാ ഗേറ്റിനകത്തേക്ക് 7 മുതൽ 13 വരെ നിങ്ങൾക്കും കയറാം …. Come On all And enjoy….” എന്നാണ് സ്പീക്കറുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. ന്യൂ ജനറേഷൻ വാക്കുകൾ ഉപയോഗിച്ച് തയ്യാറാക്കിയ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
നിയമസഭയുടെ അകത്തളങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഈ അവസരം പ്രയോജനപ്പെടുത്താമെന്നും സ്പീക്കർ അറിയിച്ചു.
Next Post