ആരെങ്കിലും കൂടെയുണ്ടെങ്കിലേ നമുക്ക് സമാധാനം ഉള്ളൂ..
കഴിഞ്ഞ ദിവസമായിരുന്നു ദിലീപ് ശങ്കറിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസം പഴക്കം ഉണ്ടായിരുന്നു.
സീരിയലില്‍ അഭിനയിക്കുന്നതിനായി നാലുദിവസത്തേക്ക് എത്തിയതായിരുന്നു അദ്ദേഹം. രണ്ടുദിവസം ചിത്രീകരണത്തിന് വന്നെങ്കിലും പിന്നീട് വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് പ്രൊഡക്ഷന്‍ ടീമിലുള്ളവര്‍ അദ്ദേഹത്തെ തിരഞ്ഞ് ഹോട്ടലില്‍ നേരിട്ട് എത്തുകയായിരുന്നു. മരണവിവരം അപ്പോഴാണ് പ്രിയപ്പെട്ടവർ അറിയുന്നതും. അദ്ദേഹത്തിന്റെ മരണവാർത്തയ്ക്കൊപ്പം, കുറച്ചു നാളുകൾക്കുമുന്നേ അദ്ദേഹം പങ്കുവച്ച ഒരു കുറിപ്പും ശ്രദ്ധിക്കപ്പെടുകയാണ്.
“മരണം.. അത് എല്ലാവര്ക്കും ഒരു ഭയം തന്നെ ആണ് മരിക്കാനുള്ള ഭയമോ അപ്പോഴുണ്ടാകാവുന്ന വേദനയോ ഒന്നുമല്ല .. നമ്മള് .. നമ്മുടെ ആത്മാവ് … ഒറ്റക്കായി പോകുമല്ലോ എന്ന ചിന്ത.. ആരും കൂട്ടിനില്ലാതെ.. നമുക്കതു ചിന്തിക്കാൻ കൂടി പറ്റുന്നില്ല.. നമ്മുടെ കൂടെ ഇപ്പോഴും ആരെങ്കിലും വേണം .. ആരെങ്കിലും കൂടെയുണ്ടെങ്കിലേ നമുക്ക് സമാധാനം ഉള്ളൂ..എന്താണെന്നറിയില്ല…. മരണത്തിനപ്പുറം ഒരു ജീവിതം ഉണ്ടോ .. അതും അറിയില്ല.. ഒറ്റയ്ക്ക്… അതിനു ധൈര്യം ഇല്ല… സത്യം… എല്ലാരേയും വിട്ടു .. കുടുംബത്തെ വിട്ടു… ഹോ….ചിന്തിക്കാൻ വയ്യ”