63 -ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി തലസ്ഥാനത്തെത്തുന്ന പ്രതിഭകൾക്കും രക്ഷകർത്താക്കൾക്കും കലോത്സവ വേദിയിലേക്ക് പോകുന്നതിനും തിരികെ പോകുന്നതിനും സൗകര്യമൊരുക്കാൻ ഓട്ടോറിക്ഷാ യൂണിയനകൾ കൂടി പങ്കാളികളാവുകയാണ്.
നഗരത്തിലെ എല്ലാ തൊഴിലാളി സംഘടനകളും ഈ പരിപാടിയിൽ സഹകരിക്കുന്നുണ്ടെന്നും ഐഎൻടിയുസി ജില്ലാ പ്രസിഡണ്ടും സംയുക്ത ട്രേഡ് യൂണിയൻ സമിതി ജില്ലാ ചെയർമാനും കൂടിയായ വി. ആർ പ്രതാപൻ അറിയിച്ചു. ഐഎൻടിയുസി അഭിമുഖ്യത്തിലുള്ള ഓട്ടോറിക്ഷാ തൊഴിലാളികളുടെ പങ്കാളിത്ത പരിപാടി രാവിലെ കൃത്യം 9.30ന് അരിസ്റ്റോ ജംഗ്ഷനിലെ നെഹ്റു പ്രതിമയ്ക്ക് സമീപം ഉദ്ഘാടനം ചെയ്യും.
നഗരത്തിലെ ഓട്ടോറിക്ഷകൾ ഒരു കാരണവശാലും അമിത നിരക്കുകൾ ഈടാക്കില്ലെന്നും പരമാവധി ഓട്ടോറിക്ഷകൾ നിരക്കു കുറച്ചും സൗജന്യമായും സവാരികൾ നടത്താനുള്ള ശ്രമത്തിലാണെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.
Prev Post