ക്ഷേത്രാചാരങ്ങളിൽ മാറ്റം വരുത്തണോയെന്ന് തീരുമാനിക്കേണ്ടത് തന്ത്രി

മന്ത്രി കെ.ബി ഗണേഷ് കുമാർ

രോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ടെന്നും അതില്‍ മാറ്റം വരുത്തണോയെന്ന് തീരുമാനിക്കേണ്ടത് തന്ത്രിയാണെന്നും മന്ത്രി കെ.ബി ഗണേഷ് കുമാർ. നിർദേശങ്ങള്‍ ഉണ്ടെങ്കില്‍ ഭരണാധികാരികള്‍ക്ക് തന്ത്രിയുമായി കൂടിയാലോചിക്കാം. മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളെക്കുറിച്ചായിരുന്നു ഗണേഷ് കുമാറിൻ്റെ പ്രതികരണം.പൊതുജനങ്ങളില്‍ നിന്ന് ആർടിഒ ഓഫീസുകളില്‍ പരാതി സ്വീകരിക്കുന്നത് ഉച്ചവരെ മാത്രമാണെന്നും അറിയിച്ചു. ഉച്ചക്ക് ശേഷം ഉദ്യോഗസ്ഥർ ഫയലുകള്‍ തീർപ്പാക്കണമെന്നും ഗണേഷ്കുമാർ നിർദ്ദേശിച്ചു. അഞ്ച് ദിവസത്തിന് കൂടുതല്‍ ഒരു ഫയലും പിടിച്ചു വയ്ക്കാൻ പാടില്ലയെന്നും ഫയല്‍ പിടിച്ചു വച്ചാല്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും തീരുമാനം മന്ത്രിക്കും ബാധകമാണെന്നും കെബി ഗണേഷ് കുമാർ അറിയിച്ചു.