സഹപാഠിയോട് അതിരുവിട്ട അക്രമണവുമായി വിദ്യാർത്ഥികൾ
സഹപാഠികള്‍ വിവസ്ത്രനാക്കി വിഡിയോ എടുത്ത് പ്രചരിപ്പിച്ചുവെന്ന് പരാതി
കോട്ടയം: കോട്ടയം പാലാ സെന്റ് തോമസ് സ്കൂളില്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ വിവസ്ത്രനാക്കി വിഡിയോ എടുത്ത് പ്രചരിപ്പിച്ചുവെന്ന് പരാതി.
പാലാ പൊലീസ് സ്റ്റേഷനില്‍ വിദ്യാർഥിയുടെ അച്ഛൻ പരാതി നല്കി. പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷം നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു. വിദ്യാര്‍ഥിയെ ബലമായി പിടിച്ചുവെച്ച് വസ്ത്രങ്ങള്‍ ഊരി മാറ്റുകയായിരുന്നു എന്നും എതിര്‍ക്കാൻ ശ്രമിച്ച് നിലത്തുവീണ വിദ്യാര്‍ഥിയെ സഹപാഠികളായ മറ്റു രണ്ടു പേര് ചേര്‍ന്ന് ഉപദ്രവിക്കുകയും വിഡിയോ ചിത്രീകരിക്കുകയുമായിരുന്നു. മാനസികമായി പീഡിപ്പിക്കുകയും വിഡിയോ ഇൻസ്റ്റാഗ്രാമില്‍ പ്രചരിപ്പിക്കുകയും ചെയ്തെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. ഇത് സംബന്ധിച്ച് അധ്യാപകരോട് അന്വേഷിച്ചപ്പോൾ അവർക്ക് ഈ സംഭവത്തെക്കുറിച്ച് അറിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും പിതാവ് ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രി വീണ ജോർജ് റിപ്പോർട്ട് വിഷയത്തിൻമേൽ വനിത ശിശു വികസന വകുപ്പ് ഡയറക്ടറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.