വിവാഹ വാഗ്ദാനം നല്‍കി, സ്വര്‍ണവും പണവും അപഹരിച്ച പ്രതി കൊച്ചിയില്‍ പിടിയില്‍
കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി ഭിന്നശേഷിക്കാരിയായ യുവതിയില്‍ നിന്ന് സ്വര്‍ണവും പണവും അപഹരിച്ച പ്രതി അറസ്റ്റില്‍.
കണ്ണൂര്‍ തലശ്ശേരി എസ്‌എ വീട്ടില്‍ മുഹമ്മദ് റിസ്വാൻ (26) ആണ് പിടിയിലായത്. ഏലൂര്‍ സ്വദേശിനിയായ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് സൗഹൃദത്തില്‍ ആയതിനുശേഷമായിരുന്നു തട്ടിപ്പ്.
സാമ്ബത്തികമായി ബുദ്ധിമുട്ടുണ്ടെന്നും സഹായിക്കണമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് പെണ്‍കുട്ടിയുടെ കൈയ്യില്‍ നിന്നും പലതവണകളായി നാലു പവൻ സ്വര്‍ണവും പണവും കൈപ്പറ്റിയ ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറുകയായിരുന്നു. തുടര്‍ന്ന് യുവതി നല്‍കിയ പരാതിയില്‍ ഏലൂര്‍ പൊലീസ് ഇൻസ്പെക്ടര്‍ കെ ബാലന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ അമല്‍, ഷെജില്‍ കുമാര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജിജോ, ബിജു എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.