കോട്ടയം ചങ്ങനാശേരി ബോട്ട് ജെട്ടിയ്ക്കു സമീപം തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
കോട്ടയം : ചങ്ങനാശേരി ബോട്ട് ജെട്ടിയ്ക്കു സമീപം തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കം സംശയിക്കുന്നു. ഇന്ന് രാവിലെ പ്രദേശത്ത് എത്തിയവരാണ് ഇവിടെ മൃതദേഹം കണ്ടത്. തുടർന്ന്, ഇവർ വിവരം ചങ്ങനാശേര പൊലീസിൽ അറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തി പ്രാഥമിക പരിശോധനകൾ നത്തിയിട്ടുണ്ട്. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ടെന്നു സംശയിക്കുന്നുണ്ട്. വെള്ളത്തിൽ കിടന്നതിനാൽ മുഖം അടക്കം അഴുകിയിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇൻക്വസ്റ്റ് അടക്കമുള്ള നടപടകൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറയിലേയ്ക്കു മാറ്റും. മൃതദേഹം തിരിച്ചറിയുന്ന നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾ എത്തിയാൽ ഇവർക്ക് കൈമാറും.