അമ്മതൊട്ടിലില്‍ ആണ്‍കുഞ്ഞിനെ ലഭിച്ചു
തിരുവനന്തപുരം: തൈക്കാട് ശിശുക്ഷേമ സമിതിയുടെ അമ്മ തൊട്ടിലില്‍ ഒരു കുഞ്ഞിനെ ലഭിച്ചു . ഇന്നലെ പുലര്‍ച്ചെ 4 20നാണ് കുഞ്ഞിനെ തൊട്ടിലില്‍ കണ്ടെത്തിയത് ആറുമാസം പ്രായമായ ആണ്‍കുഞ്ഞിനെ ആണ് ലഭിച്ചത് കുഞ്ഞിനെ ശിശുക്ഷേമസമിതിയുടെ സംരക്ഷണത്തിലേക്ക് മാറ്റി.
വേനല്‍ എന്നാണ് കുഞ്ഞിന് പേരിട്ടത് ഈ പുതിയ ഭരണസമിതി ചുമതല ഏറ്റെടുത്ത ശേഷം തലസ്ഥാനത്ത് ആദ്യമായിട്ടാണ് അമ്മത്തൊട്ടിലില്‍ കുഞ്ഞിനെ ലഭിക്കുന്നത്. തൃശ്ശൂര്‍,കോഴിക്കോടും ഉള്ള അമ്മത്തൊട്ടിലുകളില്‍ കുഞ്ഞിനെ നേരത്തെ ലഭിച്ചിരുന്നു. കുഞ്ഞ് സുഖമായിരിക്കുന്നതായി സമിതി ജനറല്‍ സെക്രട്ടറി ജി എല്‍ അരുണ്‍ ഗോപി അറിയിച്ചു.