വയനാട്: വയനാട് മുത്തങ്ങയിൽ എക്സൈസ് ചെക്ക് പോസ്റ്റിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ഇന്നലെ വൈകിട്ട് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് മൈസൂർ-പെരിന്തൽമണ്ണ ബസിലെ യാത്രകാരനായ കോഴിക്കോട് രാമനാട്ടുക്കര ചാത്തംപറമ്പ് ഫാസിർ (35) ആണ് 98.744 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ എ. ജി തമ്പിയും സംഘവുമാണ് പ്രതിയെ ചെയ്തത്. പ്രതിയെയും തൊണ്ടിമുതലും തുടർ നടപടികൾക്കായി ബത്തേരി റേഞ്ച് ഓഫീസിൽ ഇന്ന് ഹാജരാക്കി. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ ഷാജി പി, അരുൺ പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ ബാലകൃഷ്ണൻ എം.കെ, ജ്യോതിസ് മാത്യു എന്നിവരും പരിശോധനയിൽ പങ്കെടുത്തു.