വിദ്യാർത്ഥിയെ കയ്യോടെ പൊക്കി; ബൈക്കിന് നമ്പര്‍ പ്ലേറ്റില്ല; ലൈസൻസുമില്ലമോട്ടോർ വാഹനവകുപ്പ്
തൃക്കാക്കര: ലൈസൻസും നമ്പർ പ്ലേറ്റുമില്ലാതെ ബൈക്കോടിച്ച പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പിടികൂടി മോട്ടോർ വാഹനവകുപ്പ് . മുന്നിലും പിന്നിലും നമ്പർ പ്ളേറ്റില്ലാതെ വരുന്ന വാഹനം ആലുവയിൽ നടത്തിയ വാഹന പരിശോധനയിലാണ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നത്. എം.വി.ഐ പി.എസ്. ജയരാജ് വാഹനം നിറുത്താൻ കൈകാണിച്ചെങ്കിലും കുറച്ച് മുന്നോട്ടെടുത്തശേഷമായാണ് നിർത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഓടിച്ചയാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തിയത്. വാഹനം ഇയാളുടെ സഹോദരന്റേതാണ് കണ്ടെത്തി. തുടർന്ന് ബൈക്ക് ആലുവ പോലീസിന് കൈമാറി. വാഹനം ഓടിച്ച വിദ്യാർത്ഥിക്കെതിരെയും വാഹന ഉടമയ്ക്കെതിരെയും കേസെടുത്തെന്ന് എൻഫോഴ്മെന്റ് ആർ.ടി .ഒ ടി.ജി. സ്വപ്ന വ്യക്തമാക്കി. എ.എം.വി.ഐമാരായ ശ്രീജിത്ത് കെ.പി, നിശാന്ത് ടി.ജി എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.