5ജി സ്പെക്ട്രം ലേലം അവസാനിച്ചു; മൂല്യം 1.5 ലക്ഷം കോടി

ന്യൂഡൽഹി: ഇന്ത്യയിലെ 5ജി സ്പെക്ട്രം ലേലം അവസാനിച്ചു. തിങ്കളാഴ്ച നടന്ന ലേലത്തിനൊടുവിൽ ഒന്നര ലക്ഷം കോടി രൂപയുടെ സ്പെക്ട്രമാണ് വിറ്റുപോയത്. ഏഴ് ദിവസം നീണ്ട കാലയളവിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ സ്പെക്ട്രം ലേലമായിരുന്നു ഇത്.

വിൽപ്പനയുടെ താൽക്കാലിക കണക്ക് 1,50,173 കോടി രൂപയാണ്. അവസാന തുക തയ്യാറാക്കി വരികയാണ്. കൃത്യമായ വിശദാംശങ്ങൾ ഉടൻ പുറത്തുവന്നേക്കും.