മധ്യപ്രദേശിലെ ആശുപത്രിയിൽ തീപിടിത്തം

ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂരിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 10 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. അഗ്നിശമന സേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ അടുത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്ന പ്രക്രിയയും പുരോഗമിക്കുകയാണ്.