ഡൽഹിയിൽ രണ്ടാമത്തെ മങ്കിപ്പോക്‌സ് കേസ് സ്ഥിരീകരിച്ചു

ദില്ലി: ഡൽഹിയിൽ രണ്ടാമത്തെ മങ്കിപോക്സ് സ്ഥിരീകരിച്ചു. വിദേശയാത്ര നടത്തിയിട്ടില്ലാത്ത നൈജീരിയക്കാരനായ 35കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിലാണ് ഇയാൾ താമസിക്കുന്നത്. അതേസമയം, രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത മങ്കിപോക്സ് കേസുകളുടെ എണ്ണം ആറായി.

ഡൽഹിയിലെ രണ്ടാമത്തെ കേസാണിത്. നൈജീരിയൻ പൗരൻ ആഭ്യന്തരമായോ വിദേശമായോ ഒരു യാത്രയും നടത്തിയിട്ടില്ലെന്ന് ഡൽഹി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഒരു നൈജീരിയൻ പൗരന്‍റെ ശരീരത്തിൽ കുമിളകളുണ്ട് ഉണ്ട്. കഴിഞ്ഞ അഞ്ച് ദിവസമായി ഇയാൾക്ക് പനിയും ഉണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇയാളുടെ സാമ്പിളുകൾ പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. ഇന്നലെ വൈകുന്നേരമാണ് റിപ്പോർട്ട് ലഭിച്ചത്.