കൂടുതല്‍ തുക; ഓഹരിയില്‍ നിക്ഷേപിക്കാന്‍ ഇ.പി.എഫ്.ഒ

തിരുവനന്തപുരം : നിക്ഷേപത്തില്‍നിന്ന് ലാഭമെടുത്ത് അതില്‍നിന്ന് വീണ്ടും ഓഹരി അധിഷ്ഠിത പദ്ധതികളില്‍ നിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. അതുപോലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഓഹരിയിലെ നിക്ഷേപം വര്‍ധിപ്പിച്ചേക്കും, മാര്‍ച്ച് അവസാനം ചേര്‍ന്ന ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നു. ധനമന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരമുള്ള പദ്ധതികളില്‍ നിശ്ചിത ശതമാനംവീതം നിക്ഷേപമാണ് ഇപ്പോള്‍ ഇപിഎഫ്ഒ നടത്തുന്നത്. നിലവിലെ മാര്‍ഗനിര്‍ദേശ പ്രകാരം ഇപിഎഫ്ഒയിലെത്തുന്ന വാര്‍ഷിക നിക്ഷേപത്തിന്റെ അഞ്ച് മുതല്‍ 15 ശതമാനംവരെയാണ് ഓഹരി(ഇപിഎഫ് വഴി)യില്‍ നിക്ഷേപിക്കുന്നത്. ബാക്കിതുക കടപ്പത്രങ്ങളിലും മുടക്കുന്നു. ഇടക്കിടെ ഇടിഎഫില്‍ നിന്ന് ലാഭമെടുക്കുന്നുണ്ടെങ്കിലും അത് എവിടെ നിക്ഷേപിക്കണം എന്നതു സംബന്ധിച്ച് നിര്‍ദശേങ്ങള്‍ നിലവിലില്ല. 2015-16 സാമ്പത്തിക വര്‍ഷം മുതലാണ് ഇടിഎഫ് വഴി ഇപിഎഫ്ഒ ഓഹരിയില്‍ നിക്ഷേപം തുടങ്ങിയത്. 2016-17 വര്‍ഷത്തില്‍ നിക്ഷേപ പരിധി 10 ശതമാനമായും 2017-18ല്‍ 15 ശതമാനമായും ഉയര്‍ത്തി. 15 ശതമാനംവരെ തുക നിക്ഷേപിക്കാമെങ്കിലും 2023 ജനുവരിയിലെ കണക്കുപ്രകാരം ഇടിഎഫിലെ നിക്ഷേപം 10 ശതമാനംമാത്രമാണ്.