ട്രെയിൻ ടിക്കറ്റിനൊപ്പം 35 പൈസ മുടക്കിയാൽ ഇൻഷുറൻസ് 10 ലക്ഷം

ന്യൂഡൽഹി : ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സമയത്ത് വെറും 35 പൈസ അധികമായി നൽകിയാൽ യാത്രയ്ക്കിടെയുള്ള അപകടങ്ങൾക്ക് 10 ലക്ഷം രൂപ വരെ ഇൻഷുറൻസ് ലഭിക്കും എന്നാൽ വലിയൊരു പങ്ക് യാത്രക്കാരും ഇത് തെരഞ്ഞെടുക്കാറില്ല 2016 ലാണ് ഇൻഷുറൻസ് പദ്ധതി നിലവിൽ വന്നത്. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിനും പൂർണമായി അംഗപരിമിതരാകുന്നവർക്കും പത്തുലക്ഷം രൂപ ലഭിക്കും ഭാഗികമായ അംഗപരിമിതിക്ക് 7.5 ലക്ഷം രൂപയാണ് ലഭിക്കുക പരിക്കേറ്റവർക്ക് ആശുപത്രി ചെലവിന് 2 ലക്ഷം രൂപ ലഭിക്കും
എന്തിനൊക്കെയാണ് ഇൻഷുറൻസ് തുക പാളം തെറ്റിൽ, കൂട്ടിയിടി എന്നിവയ്ക്ക് പുറമേ ഭീകരാക്രമണം മോഷണ ശ്രമത്തിനിടയുള്ള ആക്രമണം, വെടിവെപ്പ് ,എന്നിവയ്ക്കും ഇൻഷുറൻസ് കവറേജ് ഉണ്ട് ട്രെയിനിൽ നിന്ന് വീണാലും ഉണ്ടാകും, ലിബർട്ടി ജനറൽ ഇൻഷുറൻസ് എസ്ബിഐ ജനറൽ ഇൻഷുറൻസ് എന്നിവയാണ് ഇൻഷുറൻസ് നൽകുന്നത്. എങ്ങനെ ?ഐ ആർ സി ഡി സി പോർട്ടൽ വഴി ബുക്ക് ചെയ്യുമ്പോൾ ഇൻഷുറൻസ് ട്രാവൽ ഇൻഷുറൻസ് എന്നതിനു താഴെ YES and i accept തെരഞ്ഞെടുക്കുക ഇതോടെ ഒരു പി എൻ ആർ നമ്പറിലുള്ള എല്ലാവർക്കും ഇത് ബാധകമാകും. പോളിസി വിവരങ്ങൾ മെയിൽ, എസ്എംഎസ് ആയി ലഭിക്കും. അതിനുള്ള ലിങ്കിൽ പോയി നോമിനിയുടെ പേര് നൽകണം നൽകിയില്ലെങ്കിൽ ക്ലയിം വന്നാൽ നിയമപരമായ പിന്തുടർച്ച അവകാശിക്കേ തുക ലഭിക്കും