വിവാഹം കഴിക്കാനാകാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി
ഉത്തര കന്നഡ ജില്ലയിലെ യല്ലാപ്പൂര്‍ താലൂക്കിലെ തെലങ്കാര സ്വദേശിയായ നാഗരാജ ഗണപതി ഗാവോങ്കര്‍ (35) ആണ് മരിച്ചത്.
വിവാഹം നടക്കാത്തതിലുള്ള മനോവിഷമത്താലാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് എഴുതിയ കത്ത് കണ്ടെത്തിയിട്ടുണ്ട്.
വീടിന് സമീപത്തെ കുന്നിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയോടെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇയാള്‍ നിരവധി പെണ്ണ് കാണല്‍ നടത്തിയെങ്കിലും ഒന്നും വിവാഹത്തിലേക്ക് എത്തിയില്ല.