പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത് വെട്ടിക്കുറച്ച്‌ ഐടി കമ്ബനികള്‍,

ടാറ്റാ കണ്‍സള്‍ട്ടൻസി സര്‍വീസസ്, ഇൻഫോസിസ്, വിപ്രോ, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ കമ്ബനികളാണ് മുൻ വര്‍ഷത്തേക്കാള്‍ ഇത്തവണ വൻ തോതില്‍ തൊഴിലവസരങ്ങള്‍ വെട്ടിക്കുറച്ചിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരുടെ എണ്ണം വലിയ തോതില്‍ വെട്ടിക്കുറയ്ക്കുന്നതിന് പിന്നിലെ കാരണമെന്ന് ഐടി കമ്ബനികള്‍ വ്യക്തമാക്കി.

പല കമ്ബനികളും ജീവനക്കാരുടെ ശമ്ബള വര്‍ദ്ധനവ് അടക്കമുള്ള ആനുകൂല്യങ്ങള്‍ മാറ്റിവച്ചിരിക്കുകയാണ്. നടപ്പ് സാമ്ബത്തിക വര്‍ഷം 523 ജീവനക്കാരെ മാത്രമാണ് ടിസിഎസ് ജോലിക്കെടുത്തത്. അതേസമയം, രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്ബനിയായ ഇൻഫോസിസില്‍ ആകെ 3,36,294 പേര്‍ മാത്രമാണ് ജോലി ചെയ്യുന്നത്. ആദ്യ പാദത്തില്‍ ഏഴായിരത്തിലധികം ജീവനക്കാരുടെ കുറവാണ് ഇൻഫോസിസ് രേഖപ്പെടുത്തിയത്.