ബലാത്സംഗക്കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണി മുഴക്കിയതിനെ തുടർന്ന് ;ഫെയ്‌സ്ബുക്കില്‍ ലൈവിട്ട് യുവാവ് ജീവനൊടുക്കി

നാഗ്പൂര്‍: ബലാത്സംഗക്കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണി മുഴക്കിയതിനെ തുടർന്ന് ഫെയ്‌സ്ബുക്കില്‍ ലൈവിട്ട് യുവാവ് ജീവനൊടുക്കി നാഗ്പൂര്‍ സ്വദേശിയായ രാജ് യാദവ് ആണ് കന്‍ഹാന്‍ നദിയില്‍ ചാടി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. പ്രദേശത്തെ പത്തൊന്‍പതുകാരിയുമായി ഇയാള്‍ക്ക് സൗഹൃദം ഉണ്ടായിരുന്നു. സെപ്റ്റംബര്‍ ആറിന് പെണ്‍കുട്ടിയെ കാണാതായിരുന്നു. തുടർന്ന് രാജ് യാദവ് ആണ് ഉത്തരവാദിയെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിച്ചിരുന്നു.അഞ്ച് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ബലാത്സംഗക്കേസില്‍ കുടുക്കുമെന്നായിരുന്നു പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ഭീഷണി. യുപിയിൽ മറ്റൊരു യുവാവിനെയും കുടുംബം ഇതുപോലെ ഭീഷണിപ്പെടുത്തിയതായി യുവാവ് ഫെയ്‌സ്ബുക്ക് ലൈവ് സ്ട്രീമില്‍ ആരോപിച്ചു. സമ്മര്‍ദം സഹിക്കാനാവാതെ വന്നതോടെയാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നും യുവാവ് പറഞ്ഞു.