ഇനിയങ്ങോട്ട് അംബാനിയുഗം…

അംബാനിയ്ക്കായി ഇന്ത്യയുടെ മുഖം മിനുക്കി മോദി…

ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നു അതിസമ്പന്നരുടെ വളർച്ചയും പാവപ്പെട്ടവരുടെ തളർച്ചയുമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യ സമ്മിശ്ര സമ്പദ്‌വ്യവസ്ഥ തിരഞ്ഞെടുത്തത്‌, മികച്ച ദീര്ഘവീക്ഷണമായിരുന്നു. അമേരിക്കയെ പോലെയോ മറ്റു വികസിത രാജ്യങ്ങളെ പോലെയോ ഇന്ത്യയ്ക്ക് മുതലാളിത്ത സമ്പത്വ്യവസ്ഥയിൽ മുന്നോട്ടു പോകാൻ പറ്റില്ല എന്നത് കൊണ്ട് തന്നെയായിരുന്നു ആ തീരുമാനം. വ്യാവസായിക രംഗങ്ങളും ബിസിനസ് രംഗങ്ങളും ഇന്ത്യയെ വളർത്തുമെന്നതിൽ സംശയമൊന്നുമില്ല. എന്നാൽ താഴെത്തട്ടിലെ വളർച്ച ഇന്ത്യയെ പോലൊരു രാജ്യത്തിന് അത്യന്താഅപേക്ഷിതമാണ്. മുൻവർഷങ്ങളെ അപേക്ഷിച്ചു ഇന്ത്യയുടെ ജി.ഡിപി നിരക്കിന് 8.9 ശതമാനത്തിന്റെ വർദ്ധനവുണ്ട്. എന്നിട്ടും സാധാരണക്കാരന്റെ ജീവിതനിലവാരം എന്തു കൊണ്ട് മെച്ചപ്പെടുന്നില്ല. ഇരട്ടത്താപ്പിന്റെ ചതി അവിടെ നമുക്ക് കാണാൻ സാധിക്കും. ഒന്നുനോക്കിയസൽ കർഷക സമരം പോലും കോർപ്പറേറ്റ് വൽക്കരണത്തിന്റെ തൽഫലമാണ്.

മോദിയ്ക്ക് അദാനിയോടും അംബാനിയോടുമുള്ള പ്രണയം അതിരുകടക്കുന്നതു തന്നെയാണ് നമ്മുടെ സാമ്പത്തഘടനയുടെ പടവലങ്ങപോ

ലുള്ള വളർച്ചയ്ക്ക് കാരണം. അംബാനി കൂടുംബത്തിലെ ആഘോഷങ്ങൾ രാജ്യത്തിൻറെ ചർച്ചാവിഷയമാകാറുണ്ട്. ദേശീയ മാധ്യമങ്ങൾ കണക്കിന് ആഘോഷിക്കാറുമുണ്ട്. അംബാനിയുടെ കുടുംബത്തിലെ ആഘോഷങ്ങൾ മാധ്യമ ശ്രദ്ധ നേടുന്നതത്തിലല്ല പ്രശ്നം. പലപ്പോഴും അത് ഇന്ത്യയുടെ കൂടെ ആഘോഷമായി മാറുന്നതാണ് കാതലായ പ്രശ്നം. ആഭ്യന്തര വകുപ്പും സർക്കാരും അതിനൊക്കെ കൈത്താങ്ങു നല്കുന്നതാണ് പ്രശ്നം.

ശതകോടീശ്വരനും റിലൈൻസ് കമ്പനിയുടെ ചെയര്മാനുമായ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ വിവാഹആഘോഷങ്ങളായിരുന്നു കഴിഞ്ഞ കുറെ നാളുകളായുള്ള വലിയ വാർത്തയാണ്. മാർച്ച് ഒന്നുമുതൽ വിവാഹത്തിന് മുന്നുള്ള ആഘോഷങ്ങൾ തുടങ്ങി. ജാംനഗറിലെ വിമാനത്താവളത്തിനിപ്പോൾ അന്താരാഷ്ട്ര പദവിയാണ്. സംശയിക്കണ്ട അംബാനിയ്ക്കു വേണ്ടിയൊന്നുമല്ല കേട്ടോ. ഇത് തികയ്ച്ചും യാദൃശ്ചികം മാത്രം. വിവാഹത്തിന് ലോകത്തിന്റെ പലഭാഗങ്ങളിലായാണ് അതിഥികൾ വരുക. ലോക ശ്രദ്ധ നേടുകയാണല്ലോ ഇന്ന് പലരുടെയും ജീവി

താഭിലാഷം. അതിനുവേണ്ടി സ്വന്തം ജനതയെ മതിലുകെട്ടി മറക്കാൻ പോലും മറക്കാൻ മടിയില്ലാത്ത ഭരണാധികാരി രാജ്യം ഭരിക്കുമ്പോൾ ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല. പിന്നെയാണോ അംബാനി… ഈ അസാധാരണ നടപടിയിൽ ആർക്കും സംശയമുണ്ടാകില്ല. സംശയമുണ്ടായിട്ടെന്തു കാര്യം ഇതൊക്കെ പരസ്യമായ രഹസ്യമാണല്ലോ. ഇന്ത്യൻ എയർ ഫോഴ്സ് വിമാനത്താവളം കൂടെയായ ഈ വിമാനത്താവളത്തിന് ഫെബ്രുവരി 25 മുതൽ മാർച്ച് 5 വരെയാണ് അന്താരാഷ്ട്ര പദവി നൽകിയിരിക്കുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായുള്ള അംബാനിയുടെ ബന്ധം അത്രയേറെ ധൃടമാണ്. രാധിക മർച്ചൻറ്റും ആനന്ദ് അംബാനിയുമായുള്ള വിവാഹത്തിന് 2000ത്തിലേറെ അതിഥികൾ 150 വിമാനങ്ങളിലായി വരുമെന്ന് പല ദേശീയമാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ എമിഗേഷൻ, കസ്റ്റംസ്, ക്വാറൻറ്റായ്ൻ തുടങ്ങിയ സൗകാര്യങ്ങളും വികസിപ്പിക്കുന്നുണ്ട്. അതിനായി കേന്ദ്ര ആഭ്യന്തരമന്ത്രലയവും, ധനകാര്യ മന്ത്രാലയവും, ആരോഗ്യ മന്ത്രലയവും സ്വാധീനം ചെലുത്തിയതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. എയർപോർട്ടിലെ അധീവ സുരക്ഷാമേഖലയിലേയ്ക്ക് സ്വകാര്യ വിമാനങ്ങൾക്ക് പ്രവേശനമെർപെടുത്തുകയും കൂടുതൽ സൗകാര്യത്തിനായി പാസ്സന്ജർ കെട്ടിടം വികസിപ്പിക്കുകയും ചെയ്തു. വ്യവസാന പ്രവർത്തനങ്ങൾ നേരത്തെ തീരുമാനിച്ചതാണെങ്കിലും വിവാഹം പ്രമാണിച്ചു നിർമാണപ്രവർത്തനങ്ങൾ നേരത്തെയാക്കിയതാണെന്നു പേരുവെളിപ്പെടുത്താതെ ഒരു എയർപോർട്ട് ഉദ്ധ്യോഗസ്ഥർ ഒരു ദേശീയമാധ്യമത്തിനു വെളിപ്പെടുത്തി. മാത്രമല്ല ഉദ്യോഗസ്ഥരുടെ എണ്ണത്തിലും വർദ്ധനവ് വരുത്തിയിട്ടുമുണ്ട്. ഇതൊക്കെ കണ്ടിട്ട് രാജ്യം ഭരിക്കുന്നത് അംബാനിയാണോ എന്നൊന്നും സംശയിച്ചിട്ടു കാര്യമില്ല. സംഘപരിവാറിന്റെ സ്ഥിരം സൈബർ ഇരകളും ആഘോഷങ്ങളിലെ പ്രത്യേകം ക്ഷണിതാക്കളാണ്. ഇനിയങ്ങോട്ട് അംബാനിയുഗം… ദേശീയമാധ്യമങ്ങൾ മാത്രമല്ല… കേരളത്തിലെ മാധ്യമങ്ങൾ ഉൾപ്പെടെ ഈ വിവാഹം ആഘോഷിക്കുകയാണ്. പ്രേക്ഷകരോട് ഒന്നും ചോദിക്കട്ടെ… ചുറ്റുമുള്ള അന്തരീക്ഷം വല്ലാതെ മാറിയതായി തോന്നുന്നില്ലേ? ഇന്നത്തെ ഭാരതം കോര്പറേറ്റുകളുടേതാണ്… ജനങ്ങളുടേതാവാൻ പഴയ ഇന്ത്യയല്ലല്ലോ.