ദില്ലി ചലോ മാർച്ചിനിടയിലെ സംഘർഷത്തിൽ ജുഡീഷ്യല്‍ അന്വേഷണം നടത്താൻ ഹൈകോടതി ഉത്തരവ്.

ദില്ലി ചലോ മാർച്ചിനിടയിൽ കർഷകൻ മരിച്ച സംഭവത്തിൽ പഞ്ചാബ് ആൻഡ് ഹരിയാന കോടതി ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു.

ചണ്ഡീഗഢ്:  ദില്ലി ചലോ മാർച്ചിനിടയിലെ സംഘർഷത്തിൽ ജുഡീഷ്യല്‍ അന്വേഷണം നടത്താൻ ഹൈകോടതി ഉത്തരവിട്ടു. ദില്ലി ചലോ മാർച്ചിനിടയിൽ കർഷകൻ മരിച്ച സംഭവത്തിൽ പഞ്ചാബ് ആൻഡ് ഹരിയാന കോടതി ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിനായി മൂന്നംഗ സമിതി രൂപീകരിച്ചു.വിരമിച്ച ഹൈക്കോടതി ജഡ്ജിക്കൊപ്പം പഞ്ചാബില്‍ നിന്നും ഹരിയാണയില്‍ നിന്നും എ.ഡി.ജി.പി. റാങ്കിലുള്ള ഓരോ ഉദ്യോഗസ്ഥരും സമിതിയിലുണ്ടാകും. ദില്ലി ചലോ മാർച്ചിനിടെ ഫെബ്രുവരി 21 നാണ്‌ പഞ്ചാബ്-ഹരിയാണ അതിര്‍ത്തിയായ ഖനൗരിയില്‍വെച്ചാണ് കര്‍ഷകനായ ശുഭ്കരണ്‍ സിങ് കൊല്ലപ്പെടുന്നത്. പോലീസുമായ ഏറ്റുമുട്ടലിലായിരുന്നു മരണം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതായിരുന്നു മരണ കാരണം. ഈയിടെ പുറത്തുവന്ന റിപ്പോർട്ടിൽ ഇക്കാര്യം പരാമർശിച്ചിരുന്നു. തലയോട്ടിയിൽ മുറിവുകളുള്ളത് മാത്രമല്ല, രണ്ട് മെറ്റല്‍ പെല്ലറ്റുകളും കണ്ടെത്തി. വടികൊണ്ട് മിനിറ്റുകൾക്കുള്ളിൽ മരണവും സംഭവിച്ചിരുന്നു.