റോമാ സാമ്രാജ്യത്തിന്റെ അധിപനും ആഗോള ക്രിസ്തീയ സഭയുടെ പരമാധികാരിയും ആണ് മാർപാപ്പ നിലവിലെ പോപ്പ് ആയ ഫ്രാൻസിസ് മാർപാപ്പ ഗുരുതരമായ രോഗബാധയിൽ വെന്റിലേറ്ററിൽ കഴിയുന്നതായിട്ടാണ് ഒടുവിൽ വരുന്ന വത്തിക്കാനിൽ നിന്നും ഉള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ഫെബ്രുവരി 14ന് ആണ് ശ്വാസ തടസ്സത്തെ തുടർന്ന് ഫ്രാൻസിസ് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കഴിഞ്ഞ 2 ആഴ്ചകൾക്കുള്ളിൽ പലതവണ രോഗം മൂർച്ഛിക്കുകയും ഇടയ്ക്ക് രോഗശമനത്തിലേക്ക് മാറുകയും ഒക്കെ ചെയ്തിരുന്നു ഇപ്പോൾ ഒടുവിലത്തെ മെഡിക്കൽ റിപ്പോർട്ട് പ്രകാരം മാർപാപ്പ അതീവ ഗുരുതരമായ അവസ്ഥയിൽ കഴിയുന്ന എന്നാണ് അറിയുന്നത് ലോകത്ത് വിവിധങ്ങളായ നിരവധി ക്രിസ്തീയ സഭകളുടെ എല്ലാം പരമാധ്യക്ഷനാണ് ഫ്രാൻസിസ് മാർപാപ്പ എന്ന പോപ്പ് റോമിലെ സെൻറ് പീറ്റേഴ്സ് ചത്വരത്തിൽ ആണ് മാർപാപ്പയുടെ ഓഫീസും താമസവും എല്ലാം
മാർപാപ്പയുടെ നില അത്യന്തം ഗുരുതരമാണെന്ന് വാർത്തകൾ പുറത്തുവരുമ്പോഴും റോമിനെ കേന്ദ്രീകരിച്ചു ആഗോള ക്രിസ്തീയ സഭ മേലധ്യക്ഷൻ മാരുടെ അരമനകൾ കേന്ദ്രീകരിച്ചും ചർച്ചകൾ മുറുകി കൊണ്ടിരിക്കുന്നത് പുതിയ മാർപാപ്പ ആരാകും എന്നത് സംബന്ധിച്ചാണ് ഇതിനിടയിലാണ് റോമിൽ തന്നെ ഫ്രാൻസിസ് മാർപാപ്പയുടെ കാലശേഷം പുതിയ മാർപാപ്പയായി കയറി കൂടുവാൻ കർദിനാൾമാർ പലതരത്തിലുള്ള ചരടുവലികളും നടത്തുന്നതായിട്ടുള്ള വാർത്തകൾ പുറത്തുവരുന്നത് നിലവിലെ പോപ്പിന്റെ ആസ്ഥാനത്ത് പല വിഭാഗങ്ങളിലായി പ്രവർത്തിച്ചുവരുന്ന കർദിനാൾ മാരിൽ ചിലരാണ് പുതിയ മാർപാപ്പയുടെ കിരീടം നേടിയെടുക്കാൻ അണിയറ നീക്കങ്ങൾ നടത്തുന്നത് ഇത്തരത്തിലുള്ള ചില കർദിനാൾ മാരുടെ പരസ്യമായ ഇടപെടലുകളും പ്രവർത്തനങ്ങളും പോപ്പ് ആസ്ഥാനത്ത് അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട് രോഗം മൂർച്ഛിച്ച് അവശനിലയിൽ ആയ നിലവിലെ മാർപാപ്പയുടെ ജീവൻ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങളും നടത്തേണ്ട ഉത്തരവാദിത്വമുള്ള കർദിനാൾമാർ വരെ പോപ്പിന് ശേഷം കസേര തട്ടിയെടുക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞു കൊണ്ടിരിക്കുന്നു എന്നുള്ള വാർത്തകളാണ് പ്രചരിക്കുന്നത്
സാധാരണഗതിയിൽ മാർപാപ്പ കാലം ചെയ്താൽ തുടർന്ന് 15 അല്ലെങ്കിൽ 20 ദിവസത്തിനുള്ളിൽ പുതിയ മാർപാപ്പ തെരഞ്ഞെടുക്കണം എന്നാണ് വ്യവസ്ഥ വലിയ രഹസ്യ സ്വഭാവം ഉള്ളതും ജനാധിപത്യ പ്രക്രിയയിലൂടെ നടക്കുന്നതും ആണ് പോപ്പിന്റെ തെരഞ്ഞെടുപ്പ് പുതിയ പോപ്പിനെ തെരഞ്ഞെടുക്കുന്നതിന് കൃത്യമായ ചട്ടങ്ങളും സംവിധാനങ്ങളും നിലവിലുണ്ട് പുതിയ പോപ്പിന്റെ തെരഞ്ഞെടുപ്പ് കാര്യങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് ലോകത്ത് എല്ലായിടത്തുമുള്ള കർദിനാൾ മാർ റോമിലെ സിസ്റ്റൈൻ ചാപ്പലിൽ ഒത്തുചേരും പോപ്പിന്റെ തെരഞ്ഞെടുപ്പ് കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കും എന്ന് പ്രതിജ്ഞയെടുത്ത ശേഷം ആണ് കർദിനാൾമാർ തെരഞ്ഞെടുപ്പ് നടപടികൾക്കായി കർദിനാൾ മാരുടെ കോൺക്ലേവിലേക്ക് സമ്മേളിക്കുക തെരഞ്ഞെടുപ്പിൽ പങ്കാളിത്തവും വോട്ടവകാശവും ഉള്ള കർദിനാൾ മാരുടെ മൂന്നിൽ രണ്ട് വിഭാഗം ആൾക്കാരുടെ യോ അതിൽ കൂടുതലോ വോട്ട് ലഭിക്കുന്ന കർദിനാൾ ആയിരിക്കും മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടുക ഇത്തരത്തിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി തിരഞ്ഞെടുക്കപ്പെടുന്നതുവരെ വോട്ടെടുപ്പ് തുടർന്നുകൊണ്ടിരിക്കും ഒരു ദിവസം നാല് തവണ വരെ വോട്ടെടുപ്പ് നടക്കും ഭൂരിപക്ഷം നേടി പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുന്നത് വരെ ഈ പ്രക്രിയ തുടരും മൂന്ന് കർദിനാൾ മാരുടെ മേൽനോട്ടത്തിൽ ആയിരിക്കും തെരഞ്ഞെടുപ്പ് പ്രക്രിയകൾ നടക്കുക
മാർപാപ്പയെ തെരഞ്ഞെടുക്കുന്ന അവസരങ്ങളിൽ ചിലപ്പോൾ വാശിയേറിയ മത്സരങ്ങൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഇപ്പോൾ നടക്കുന്നത് മുൻപ് ഒരിക്കലും കാണാത്ത വിധത്തിലുള്ള അണിയറ മത്സരങ്ങളും പ്രവർത്തനങ്ങളും ആണ് പുതിയ മാർപാപ്പയുടെ പദവി നേടിയെടുക്കാൻ നിലവിലെ മാർപാപ്പയ്ക്കു കീഴിൽ റോമിൽ തന്നെ കർദിനാൾ മാരായി പ്രവർത്തിക്കുന്നവർ വലിയതോതിൽ നീക്കങ്ങൾ നടത്തുകയാണ് വത്തിക്കാനിലെ പോപ്പിനു കീഴിലുള്ള സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയ കർദിനാൾ പിയാട്രോ പരോളിൻ
പൊന്തിഫിക്കൽ കൗൺസിൽ പ്രസിഡൻറ് കർദിനാൾ പീറ്റർ ട്രർക്ക് സൺ ഇവാഞ്ചലൈസേഷൻ കോൺഗ്രഗേഷൻ മേധാവി കർദിനാൾ ലൂയീസ് ടാഗിൻ എന്നീ മൂന്ന് കർദിനാൾമാരാണ് ഇപ്പോൾ എല്ലാ പരിധികളും വിട്ടുകൊണ്ടുള്ള മത്സര നീക്കവുമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് ഇവരെ കൂടാതെ മാറ്റിയോ സൂപ്പി ഗർവാൾഡ് മുള്ളർ ആഞ്ചലോ സ്ക്കോള റെയ്മണ്സ് ബുർക്കെ മാർക്കം രഞ്ജിത് തുടങ്ങിയ അർദ്ധനാരും മാർപാപ്പയുടെ കിരീടം മോഹിച്ചുകൊണ്ട് ഭൂരിപക്ഷം നേടുന്നതിനുള്ള വോട്ടുപിടുത്തം നടത്തിക്കൊണ്ടിരിക്കുന്നത് ആയിട്ടാണ് വാർത്തകൾ പുറത്തുവരുന്നത്
ഇപ്പോൾ ഗുരുതരമായ അവസ്ഥയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ സമീപകാലങ്ങളിൽ ഈ പദവിയിൽ എത്തിയ ആൾക്കാരിൽ ഏറ്റവും വലിയ ജനകീയനായി മാറിയ മാർപാപ്പ ആയിരുന്നു മാത്രവുമല്ല ക്രിസ്തീയ സഭയ്ക്ക് നിലനിൽക്കുന്ന ദുഷ്പ്രവണതകളെ തുടച്ചുനീക്കാൻ ധൈര്യപൂർവ്വം സഭ നിർവഹണ ചട്ടങ്ങളിൽ വരെ ഭേദഗതി കൊണ്ടുവന്ന ആൾ കൂടിയാണ് ഫ്രാൻസിസ് മാർപാപ്പ സഭയിലെ പുരോഹിതന്മാരെ പോലെ തന്നെ സഭയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്ത്രീകളുടെ കന്യാസ്ത്രീ സഭയിൽ പ്രവർത്തിക്കുന്ന ആൾക്കാർ അനുഭവിക്കുന്ന ദുരിതങ്ങളും പീഡനങ്ങളും അകറ്റുന്നതിനു വേണ്ടി കർക്കശമായ തീരുമാനങ്ങൾ പ്രഖ്യാപിച്ചതും ഫ്രാൻസിസ് മാർപാപ്പയാണ് വിദേശരാജ്യങ്ങളിൽ യുദ്ധ ഭ്രാന്തന്മാരായി കഴിയുന്ന ഭരണാധിപന്മാരെ നേരിൽ കണ്ടു പോലും സമാധാനം പുനഃസ്ഥാപിക്കുവാൻ മാർപാപ്പ ശ്രമങ്ങൾ നടത്തിയിരുന്നു യേശുദേവന്റെ ഏറ്റവും വലിയ ഉപദേശം മനുഷ്യസ്നേഹത്തിന്റെ ശാശ്വതമായ നിലനിൽപ്പാണ് എന്ന കാര്യം ഫ്രാൻസിസ് മാർപാപ്പ എടുത്തു പറഞ്ഞിരുന്നു കണ്ണീരൊഴുക്കുന്ന മനുഷ്യരുടെ ദുഃഖം അകറ്റാൻ നടത്തുന്ന പ്രവർത്തനങ്ങളാണ് യേശുദേവൻ മനുഷ്യർക്ക് കാണിച്ചു തന്നിട്ടുള്ളത് എന്നും യേശുദേവന്റെ പാതയിലൂടെ സ്നേഹം നിലനിർത്തി മനുഷ്യർ മുന്നോട്ടുപോകണം എന്നും അഭ്യർത്ഥിച്ച ആളാണ് ഫ്രാൻസിസ് മാർപാപ്പ അങ്ങനെയുള്ള വിപ്ലവകരമായ ചുവടുവെപ്പുകൾ നടത്തിയ മാർപാപ്പയുടെ കാലശേഷം കസേരയിലേക്ക് കടന്നുകയറുവാൻ സഭയിലെ അത്യുന്നത പദവികളിൽ ഇരിക്കുന്ന കർദിനാൾ മാർ പരിധികൾ വിട്ടുള്ള രഹസ്യ നീക്കങ്ങളും പരസ്യ നീക്കങ്ങളും നടത്തുന്നത് മാർപാപ്പയുടെ പരിശുദ്ധമായ പദവിക്കും സഭ ആദരപൂർവ്വം അംഗീകരിക്കുന്ന പദവിയുടെ മഹത്വത്തിനും കളങ്കം ഉണ്ടാക്കും എന്ന കാര്യത്തിൽ സംശയമില്ല