ശബരിമല ദ്വാരപാലക ശിൽപങ്ങളിലെസ്വർണ പാളി മോഷണവിവാദം ഒരു ഭാഗത്ത് കത്തിനിൽക്കുന്നു, പുതിയ കേസുകൾ ഓരോന്നായി പൊങ്ങിവരുന്നു .കോഴിക്കോട് ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച സ്വർണ ഉരുപ്പടി കാണാതായി.നീലേശ്വരം ശിവക്ഷേത്രത്തിലും വഴിപാട് സ്വർണംകാണാതായി . ഇതുപോലെ 2021 ൽ തൃപ്പൂണിത്തുറ തേവരക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം , 2023 ൽ തൃപ്പൂണിത്തുറ എരൂർ പെരീക്കാട് മുത്തപ്പൻ ഭദ്രകാളി
ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു , 2024 ൽ തൃപ്പൂണിത്തുറ ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം,തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൻ്റെ മകുടംപോലും മുമ്പ് കാണാതെപോയിട്ടുണ്ട് . ഇടുക്കി ജില്ലയിലെ പീരുമേടിന് അടുത്തുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീകൃഷ്ണന് ചാർത്തിയ സ്വർണ കിരീടം ഇപ്പോഴത് ഡ്യൂപ്ലിക്കേറ്റ് കിരീടമാണെന്ന് പറയുന്നു .
ക്ഷേത്രങ്ങളിലെ മോഷ്ടിക്കൽക്കൊള്ള തുടർന്നുകൊണ്ടിരിക്കുന്നു.കക്കുന്ന മത പുരോഹിതരും അതിന് കൂട്ടുനിന്ന് , വീതം പറ്റുന്ന ഉദ്യോഗസ്ഥരുംരാഷ്ട്രീയക്കാർക്കുമറിയാം, ഈ ദൈവങ്ങൾ മനുഷ്യനിർമ്മിത സങ്കല്പങ്ങളാണെന്ന്. ഇതൊന്നുമറിയാതെ,ദൈവങ്ങളെല്ലാം അതിശക്തിമാനും ബുദ്ധിമാന്മാർണെന്നും എല്ലാം കണ്ടുകൊണ്ടിരിക്കുന്ന ത്ദൈവങ്ങളാണെന്നും വിശ്വസിച്ച് ദൈവങ്ങൾക്കർപ്പിച്ച സ്വർണവും പണവും അതുമായി ബന്ധപ്പെട്ട് നിൽക്കുന്നവർ
മോഷ്ടിച്ചുകൊണ്ടുപോകുന്നു.
ഇതൊന്നുമറിയാതെ ദൈവങ്ങളെ പാടിപ്പുകഴ്ത്തുന്ന വിശ്വാസികൾക്കാണ്
തെറ്റുപറ്റിയത് . ഇതൊക്കെ ഞങ്ങളങ്ങ് സഹിചോളാം എന്നുപറയുന്ന കടുത്ത വിശ്വാസികളുമുണ്ട്.ഏതായാലും ദൈവങ്ങൾക്ക് വേണ്ടി സംഗമവും,ആൾ ദൈവങ്ങൾക്ക് ഉമ്മയും,സംരക്ഷണവും ഒരുക്കുന്ന സർക്കാരും പോലീസും ഇതൊക്കെ കണ്ടുപിടിക്കുമോ എന്നുള്ളത് കാത്തിരുന്ന് കാണാം.