പത്തനംതിട്ടയില്‍ 17-കാരിയെ കൂട്ടബലാത്സംഗത്തിന് വിധേയയാക്കിയ കേസില്‍ ആറുപേര്‍ പിടിയില്‍.

പത്തനംതിട്ട: പത്തനംതിട്ടയില്‍ 17-കാരിയെ കൂട്ടബലാത്സംഗത്തിന് വിധേയയാക്കിയ കേസില്‍ ആറുപേര്‍ പിടിയില്‍. പത്തനംതിട്ട അടൂരിലാണ് സംഭവം.

പെണ്‍കുട്ടിയുടെ കാമുകനും സുഹൃത്തുകളെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ജൂലൈ ആദ്യവാരം പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ആരോപണവിധേയരായ കാമുകനും സുഹൃത്തുക്കളും ഒളിവില്‍ പോയി. ഇവര്‍ക്ക് വേണ്ടി നടത്തിയ തിരച്ചിലിനൊടുവില്‍ നാല് പേരെ ആലപ്പുഴയില്‍ നിന്നും രണ്ട് പേരെ പത്തനംതിട്ടയില്‍ നിന്നും പിടികൂടി.