കു​ട്ടി​യെ ലോ​ഡ്ജി​ൽ എത്തിച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ പോ​ക്സോ കേ​സി​ൽ പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: ത​മി​ഴ്നാ​ട് സ്വ​ദേ​ശി ചി​ര​ഞ്ജീ​വി​യെ(38)​യാ​ണ് ത​മ്പാ​നൂ​ർ പോ​ലീ​സ് സംഘം പിടികൂടിയത് കോ​യ​മ്പ​ത്തൂ​രി​ലു​ള്ള അ​മ്പ​ല​ത്തി​ൽ കൊ​ണ്ടു​പോ​കാ​മെ​ന്ന് പ​റ​ഞ്ഞ് കു​ട്ടി​യെ ലോ​ഡ്ജി​ൽ എത്തിച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ പോ​ക്സോ കേ​സി​ൽ പിടിയിലായത് . ത​മ്പാ​നൂ​രി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ലോ​ഡ്ജി​ൽ കൊ​ണ്ടു​വ​ന്ന് കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈകുന്നേരം ആ​റു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. കു​ട്ടി​ക്ക്​ പ്ര​തി മ​ദ്യം ന​ൽ​കാ​ൻ ശ്ര​മി​ച്ചെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. എ​സ്എ​ച്ച്ഒ പ്ര​കാ​ശി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.