ഇം​ഗ്ലീഷ് വമ്പന്മാരായ ആഴ്സനലിന്റെ ​ഗോളി ബേൺഡ് ലെനോ ക്ലബ് വിടുന്നു

ആഴ്സണൽ ഗോൾകീപ്പർ ബെർണ്ട് ലെനോ ക്ലബ് വിടുന്നു. പ്രീമിയർ ലീ​ഗിലേക്ക് തന്നെ പുതിയായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ ഫുൾഹാമിലേക്കായിരിക്കും ​ഈ ​ഗോൾകീപ്പർ കൂടുമാറുക. വിവിധ ഇംഗ്ലീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

30 കാരനായ ലെനോ ജർമ്മൻ ഗോൾകീപ്പറാണ്. 2018 ൽ ബയേർ ലെവർ ക്യൂസനിൽ നിന്നാണ് ലെനോയെ ആഴ്സണൽ കളത്തിലിറക്കിയത്. അതിനുശേഷം മൂന്ന് സീസണുകളിൽ ഗണ്ണേഴ്സിന്‍റെ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പറാണ് ലെനോ. എന്നാൽ കഴിഞ്ഞ സീസണിൽ ആരോൺ റാംസ്ഡേൽ ടീമിനൊപ്പം ചേർന്നപ്പോൾ ലെനോയുടെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടു. ഇത്തവണ ആഴ്സണൽ അമേരിക്കൻ ഗോൾകീപ്പർ മാറ്റ് ടർണറെയും ചേർത്തു.

ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് ലെനോയുമായും ആഴ്സണലുമായും ഫുൾഹാം ധാരണയിലെത്തിയതായാണ് റിപ്പോർട്ടുകൾ. ഫുൾഹാം 9.5 മില്യൺ യൂറോയാണ് അദ്ദേഹത്തിനായി ചെലവഴിക്കുക. ആഴ്സണലിനായി ഇതുവരെ 125 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ലെനോ.