ഭാരോദ്വഹനത്തില്‍ ഹര്‍ജിന്ദര്‍ കൗറിന് വെങ്കലം ; ജൂഡോയില്‍ വെള്ളിയും വെങ്കലവും

ബിര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ഒരു വെങ്കല മെഡൽ കൂടി നേടി. ഭാരോദ്വഹനത്തിൽ ഹർജിന്ദർ കൗർ വെങ്കല മെഡൽ നേടി. ഇതുകൂടാതെ നാലാം ദിനം ജൂഡോയിൽ രണ്ട് മെഡലുകൾ കൂടി ഇന്ത്യ സ്വന്തമാക്കി.

ഭാരോദ്വഹനത്തിൽ 71 കിലോഗ്രാം വിഭാഗത്തിൽ ഹർജിന്ദർ വെങ്കലം നേടി. ജൂഡോയിൽ സുശീല ദേവി വെള്ളിയും വിജയ് കുമാർ വെങ്കലവും നേടി. ഇതോടെ നാലാം ദിനം ഇന്ത്യയുടെ മെഡൽ നേട്ടം ഒമ്പതായി. 

സ്നാച്ചിൽ 93 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 119 കിലോയുമാണ് ഹർജിന്ദർ കൗർ ഉയർത്തിയത്. ജൂഡോയിലെ വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ സുശീല ദേവി ഫൈനലിൽ ദക്ഷിണാഫ്രിക്കയോടാണ് തോറ്റത്.