ഞാന്‍ സ്വവര്‍ഗാനുരാഗിയാണ്: വെളിപ്പെടുത്തലുമായി ന്യൂസിലന്‍ഡ് മുന്‍ പേസര്‍

ക്രൈസ്റ്റ്ചര്‍ച്ച്: താൻ സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തി മുൻ ന്യൂസിലൻഡ് മുന്‍ പേസര്‍ ഹീത്ത് ഡേവിസ്. ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമിൽ താൻ സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തുന്ന ആദ്യ താരമാണ് ഹീത്ത്.

ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ സ്റ്റീവൻ ഡേവിസാണ് സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് താരം. 2011ലായിരുന്നു അത്. ഓക് ലന്‍ഡ് ക്രിക്കറ്റിലെ എല്ലാവർക്കും താൻ സ്വവർഗാനുരാഗിയാണെന്ന് അറിയാമായിരുന്നുവെന്ന് ഹീത്ത് ഡേവിസ് പറയുന്നു.