പാചകവാതക വിലയില്‍ കൈ പൊള്ളിയതോടെ അടുക്കള സജീവമാക്കാന്‍ പഴമയിലേക്കുള്ള തിരിച്ചു പോക്കിലാണ് ജനം.
സാധാരണക്കാര്‍ മുതല്‍ ഉദ്യോഗസ്ഥര്‍ വരെ വാഹനങ്ങളിലെത്തി കിലോക്കണക്കിന് വിറകും വാങ്ങിയാണിപ്പോള്‍ പോകുന്നത്. പുകയില്ലാത്ത അടുപ്പിന്റെയും മണ് അടുപ്പുകളുടെയും തീ എരിക്കാനുള്ള അറക്കപ്പൊടിയുടെ വില്‍പ്പനയും വര്‍ദ്ധിച്ചിട്ടുണ്ട്.