യന്ത്രഭാഗങ്ങള്‍ എത്തിച്ചത് രാത്രിയില്‍ആനയറയില്‍ പണി തുടങ്ങി
തിരു : ആനയറ മഹാരാജാസ് ലെയ്‌നിലെ സ്വീവറേജ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് അന്തിമഘട്ടത്തിലേക്ക്. ഹൊറിസോൻഡല്‍ ഡയഗണല്‍ ഡ്രില്ലിങ് മെഷീനില്‍ ഹൈഡ്രോളിക് റോട്ടറി മോട്ടോര്‍ ഘടിപ്പിച്ചുതുടങ്ങി.
കഴിഞ്ഞ ദിവസം രാത്രി 8.45-ഓടെ ആനയറയിലെത്തിച്ച യന്ത്രഭാഗം 10 മണിയോടെ ഡ്രില്ലിങ് മെഷീനില്‍ എടുത്തുവെച്ചു. തുടര്‍ന്ന് വിദഗ്ധന്റെ സഹായത്തോടെ യോജിപ്പിച്ചു തുടങ്ങി. ഇന്ന്രാ വിലെ 10 മണിയോടെ അറ്റകുറ്റപ്പണി പൂര്‍ണമാകും.ജല അതോറിറ്റി പ്രോജക്‌ട് വിഭാഗം എക്സിക്യുട്ടീവ് എൻജിനിയര്‍ അജീഷ് രാത്രി സ്ഥലത്തെത്തി. പൈപ്പുകള്‍ സ്ഥാപിക്കാനുള്ള തുരങ്കനിര്‍മാണവും പുരോഗമിക്കുന്നുണ്ട്. 42, 48 ഇഞ്ച് വ്യാസത്തില്‍ ഭൂമി തുരക്കുന്നതിനായാണ് 240 ടണ്ണിന്റെ ശേഷിയുള്ള ഡ്രില്ലിങ് മെഷീൻ ഉപയോഗിക്കുന്നത്. ഇതാണ് കേടായത്. അതിനിടെ, ഏപ്രില്‍ അവസാനം തുരങ്കം നിര്‍മിക്കുന്നതിനിടെ യന്ത്രഭാഗം ബൈസിനടിയില്‍ കുടുങ്ങിയിരുന്നു. ഈ യന്ത്രം മാറ്റാൻ ശ്രമം തുടങ്ങി.ഒരോ അളവിലുമുള്ള തുരങ്കം നിര്‍മിക്കാൻ 12 മണിക്കൂര്‍ വേണം. ചൊവ്വാഴ്ചയോടെ പൈപ്പുകള്‍ തുരങ്കത്തിലേക്ക് മാറ്റാൻ തുടങ്ങും. ബുധനാഴ്ചയോടെ പൈപ്പുകള്‍ വലിച്ചിടുന്നത് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും ചിലപ്പോള്‍ ഒരുദിവസംകൂടി വേണ്ടിവന്നേക്കാമെന്നും അജീഷ് പറഞ്ഞു