മികച്ച ബാലനടി തന്മയ സോളിന് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അനുമോദനം

തിരുവനന്തപുരം > മികച്ച ബാല നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ പട്ടം ഗവ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലെ എ തന്മയ സോളിനെ പൊതുവിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടി സ്കൂളിലെത്തി അനുമോദിച്ചു.

വഴക്ക് എന്ന ചിത്രത്തിലൂടെ അരക്ഷിതവും സംഘര്‍ഷഭരിതവുമായ ഗാര്‍ഹികാന്തരീക്ഷത്തില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ദൈന്യതയും നിസ്സഹായതയും ഹൃദയസ്പര്‍ശിയായി പ്രതിഫലിപ്പിച്ച പ്രകടന മികവാണ് തന്മയയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. ചലച്ചിത്ര താരം ടൊവിനൊ തോമസ് നിര്‍മ്മിച്ച്‌ സനല്‍കുമാര്‍ ശശിധരൻ സംവിധാനം ചെയ്ത സിനിമയാണ് വഴക്ക്.

ശനി രാവിലെ 9.30നാണ് ആദരിക്കല്‍ ച്ചടങ്ങ് നടന്നത്. തന്മയുടെ അച്ഛൻ അരുണ്‍ സോള്‍, അമ്മ ആശാ പ്രിയദര്‍ശിനി, മുത്തച്ഛൻ കുട്ടപ്പൻ, സഹോദരി തമന്ന സോള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. പട്ടം ഗവണ്‍മെൻ്റ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്