നാളെ കഴക്കൂട്ടം – കോവളം ബൈപ്പാസിൽ ഗതാഗത നിയന്ത്രണം.

തിരുവനന്തപുരം: നാളെ കഴക്കൂട്ടം – കോവളം ബൈപ്പാസിൽ ഗതാഗത നിയന്ത്രണം. കോവളം മുതൽ ശംഖുമുഖം എയർപോർട്ട് ജംഗ്ഷൻ വരെ നടക്കുന്ന കോവളം മാരത്തോൺ മത്സരവുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം കൊണ്ടുവരുന്നു. കോവളം മുതൽ ചാക്ക ജംഗ്ഷൻ വരെയും, ചാക്ക മുതൽ ശംഖുമുഖം വരെയുള്ള റോഡിലും, റോഡിന്റെ ഇടതുവശത്തുള്ള പാതയിലും ഗതാഗത നിയന്ത്രണങ്ങളുണ്ടാകും.

ഞായറാഴ്ച വെളുപ്പിന് 2.00 മണി മുതൽ രാവിലെ 10.00 മണി വരെയാണ് നിയന്ത്രണം. കോവളം ഭാഗത്ത് നിന്ന് ചാക്ക ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കോവളം ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് സമാന്തരമായുള്ള ചാക്ക – കോവളം ബൈപ്പാസ് റോഡിലൂടെ എതിർദിശയിലേക്ക് പോകണം. ചാക്ക – കോവളം റോഡിൽ കിഴക്കു വശം പാതയിൽ ഇരു ദിശയിലേക്കും ഗതാഗതം അനുവദിക്കും. ചാക്ക ഭാഗത്ത് നിന്നും ശംഖുമുഖം ഭാഗത്തേക്കും, തിരിച്ചുമുള്ള വാഹനങ്ങൾ ചാക്ക ശംഖുമുഖം റോഡിന്റെ വലതുവശം പാതയിലൂടെ ഇരുദിശകളിലേക്കും പോകണം. വിമാനത്താവളത്തിലേയ്ക്ക് വരുന്ന യാത്രക്കാർ ഗതാഗതത്തിരക്ക് കണക്കിലെടുത്ത് മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് വാർത്താ കുറിപ്പിൽ അറിയിച്ചു.