ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ആക്രമിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിയ കേസില്‍ യുവാവും പെണ്‍കുട്ടിയും പിടിയില്‍

തൃശൂര്‍: ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ആക്രമിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിയ കേസില്‍ യുവാവും പെണ്‍കുട്ടിയും പിടിയില്‍.ഛത്തീസ്ഗഢ് സ്വദേശികളാണ് ഇരുവരും ഇന്നലെ രാവിലെ റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്‌ളാറ്റ്‌ഫോമിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇരുവരെയും റെയിൽവേ പൊലീസ് ചൈൽഡ് ലൈൻ ഓഫീസിലേക്ക് കൊണ്ടുവരികയായിരുന്നു . ചോദ്യം ചെയ്യലിൽ ആദ്യം ഇവർ സഹോദരങ്ങളാണെന്നാണ് പറഞ്ഞത്. എന്നാൽ ചൈൽഡ് ലൈൻ പ്രവർത്തകർ ബന്ധുക്കളെ ബന്ധപ്പെട്ടപ്പോഴാണ് അവിടെ നിന്ന് ഒളിച്ചോടിയതാണെന്ന് കണ്ടെത്തിയത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടി യുവാവിനൊപ്പം ഇന്നലെ തൃശൂരില്‍ എത്തുകയായിരുന്നു. 20 കാരനാണ് യുവാവ്. 16 വയസ്സാണ് പെണ്‍കുട്ടിക്ക്. റെയില്‍വേ സ്റ്റേഷനിലെ ചൈല്‍ഡ് ലൈന്‍ ഓഫീസില്‍ വച്ച്‌ ബിയര്‍ കുപ്പി പൊട്ടിച്ച്‌ ഉദ്യോഗസ്ഥരേ ആക്രമിക്കുകയായിരുന്നു. ഒരു ഉദ്യോഗസ്ഥയുടെ കഴുത്തില്‍ പൊട്ടിച്ച ബിയര്‍ കുപ്പിവച്ച്‌ ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയുമായി ഇയാള്‍ കടന്നത്.