യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി 2 വര്‍ഷത്തിനു ശേഷം പിടിയില്‍…

പട്ടാപ്പകല്‍ ജനമധ്യത്തില്‍ വച്ച്‌ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാള്‍ രണ്ടുവർഷത്തിനു ശേഷം പിടിയിലായി.

 

കൊച്ചി : പട്ടാപ്പകല്‍ ജനമധ്യത്തില്‍ വച്ച്‌ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാള്‍ രണ്ടുവർഷത്തിനു ശേഷം പിടിയിലായി. ഗോവയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. 2022 ഡിസംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ബംഗാള്‍ സ്വദേശിനിയായ സന്ധ്യയെ കലൂർ ആസാദ് റോഡില്‍ വച്ച്‌ പ്രതി ഫാറൂഖ് വെട്ടിപ്പരിക്കേല്‍പ്പിച്ചു.

ഗോവയില്‍ നിന്നാണ് ഇയാളെ എറണാകുളം നോർത്ത് പൊലീസ് പിടികൂടിയത്. ബംഗാള്‍ സ്വദേശിയായ ബ്യൂട്ടിപാർലർ ജീവനക്കാരിയായ സന്ധ്യയുടെ മുൻ സുഹൃത്തായ ഫാറൂഖ്, യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം കടന്നുകളഞ്ഞു.

നോർത്ത് പോലീസ് ഇയാള്‍ക്കുവേണ്ടി വ്യാപകമായി അന്വേഷണം നടത്തിവരുകയായിരുന്നു. ഗോവയില്‍, ജോലി ചെയ്തു വരികയായിരുന്നു ഫാറൂഖ്.