എവിടെ വിഎസ്

എവിടെ കോടിയേരി

കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തന മികവുകൾ പരിശോധിച്ചാൽ ഒന്നാം സ്ഥാനത്ത് നിലയുറപ്പിക്കുന്ന പാർട്ടിയാണ് സിപിഎം. എന്തൊക്കെ ഭീകരമായ വാഗ്വാദങ്ങളും പൊട്ടിത്തെറികളും ഒക്കെ ഉണ്ടായാലും അതെല്ലാം പാർട്ടിയുടെ മതിൽക്കെട്ടിനകത്ത് ഒതുക്കി നിർത്തുവാനും പറഞ്ഞു പരിഹരിക്കുവാനും വഴങ്ങാത്തവരെ ശിക്ഷിക്കുവാനും കഴിവുള്ള പ്രവർത്തനശൈലിയാണ് സിപിഎം തുടരുന്നത്. അതുകൊണ്ടുതന്നെയാണ് ഏത് തെരഞ്ഞെടുപ്പിലും എണ്ണയിട്ട യന്ത്രം കണക്കിന് ആ പാർട്ടി പ്രവർത്തിക്കുകയും അപ്രതീക്ഷിത വിജയങ്ങൾ വരെ നേടിയെടുക്കുകയും ചെയ്യുന്നത്. അങ്ങനെയുള്ള സിപിഎമ്മിന്റെ 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായിട്ടുള്ള സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുകയാണ്. സമ്മേളനം അക്ഷരാർത്ഥത്തിൽ കൊല്ലത്തെ ചെങ്കടൽ ആക്കി മാറ്റിയിട്ടുണ്ട് .കൃത്യമായി തയ്യാറാക്കിയിട്ടുള്ള പരിപാടികളെ നിയന്ത്രിച്ചുകൊണ്ട് എല്ലാ കാര്യത്തിലും അടുക്കും ചിട്ടയും നിലനിർത്തി കൊണ്ടാണ് പാർട്ടി സമ്മേളനം നടക്കുന്നത്. ഈ സമ്മേളനം ഗംഭീരം എന്ന നിലയിൽ വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും ഈ സമ്മേളനത്തിൽ പങ്കെടുക്കുന്ന നല്ലൊരു വിഭാഗം ആൾക്കാരും സമ്മേളനത്തിൽ പങ്കെടുക്കാൻ അർഹതയില്ലാത്ത പുറത്തുള്ള പതിനായിരക്കണക്കിന് സിപിഎം പ്രവർത്തകരും നിരാശയോടെ ചോദിക്കുന്ന ചോദ്യമാണ് ഇത്രയും കേമത്തിൽ നടക്കുന്ന സമ്മേളന സ്ഥലത്ത് വിഎസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും എന്തുകൊണ്ടാണ് മറക്കപ്പെട്ടവരായി മാറിയത്.ഈ രണ്ടു നേതാക്കളിൽ കൊടിയേരി ബാലകൃഷ്ണൻ പാർട്ടി സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിക്കുമ്പോഴാണ് മരണപ്പെട്ടത് എന്നാൽ 100 വയസ്സിനോട് അടുത്ത് പ്രായത്തിൽ എത്തിയ വിഎസ് അച്യുതാനന്ദൻ ഇപ്പോഴും ജീവനോടെ തലസ്ഥാനത്ത് ഒതുങ്ങി കഴിയുകയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ ആദർശപരമായ വളർച്ചയ്ക്കും നിലനിൽപ്പിനും ഒന്നും നോക്കാതെ പടപൊരുതി യിട്ടുള്ള നേതാവാണ് വിഎസ് അച്യുതാനന്ദൻ പാർട്ടി തൊഴിലാളി വർഗ്ഗ വിധേയത്വം മറന്നുകൊണ്ട് മുതലാളിത്തത്തിന്റെ വഴിത്താരയിലേക്ക് തല ചായ്ച്ചപ്പോൾ അതിനെതിരെ യാതൊരു മടിയും ഇല്ലാതെ പാർട്ടിക്കകത്ത് പോരാട്ടം നടത്തിയ ആളായിരുന്നു അച്യുതാനന്ദൻ അതുകൊണ്ടുതന്നെയാണ് വിശ്രമ ജീവിതത്തിലേക്ക് എത്തിയ ഘട്ടത്തിനു മുൻപ് കേരളത്തിൽ സിപിഎമ്മിന്റെ സാധാരണക്കാർക്ക് ഇടയിലുള്ള ശക്തി ദുർഗമായി അച്യുതാനന്ദൻ ഉയർന്നു നിന്നത് നിന്നെ ഇപ്പോൾ കൊല്ലം സമ്മേളനത്തിലേക്ക് പാർട്ടി കടന്നപ്പോൾ ഒരു ആയുസ്സ് മുഴുവൻ പാർട്ടിയെ നേർവഴിക്ക് നയിക്കുവാനും വളർത്തിയെടുക്കുവാനും പ്രയത്നിച്ച വിഎസ് എന്ന നേതാവ് പുതിയ നേതാക്കൾക്ക് കണ്ണിൽ പിടിക്കാത്ത ആളായി മാറി എന്ന് വെളിപ്പെടുത്തുന്നതാണ് അച്യുതാനന്ദനും കൊടിയേരിക്കും കിട്ടിയ അവഗണന.

കൊല്ലം സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിൻറെ നയരേഖ അവതരിപ്പിച്ചു കഴിഞ്ഞു ഇനി അതിന്മേൽ പ്രതിനിധികൾ പങ്കെടുക്കുന്ന ചർച്ച ഉണ്ടാകും. അതിനുശേഷം മുഖ്യമന്ത്രി നയരേഖയിലെ അന്തിമ രൂപം അവതരിപ്പിക്കും. ഇപ്പോൾ അവതരിപ്പിച്ച നയരേഖ എന്ത് തന്നെ ന്യായീകരണങ്ങൾ നിരത്തിയാലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ കഴിഞ്ഞകാലങ്ങളിൽ എല്ലാം തുടർന്നു വന്ന പ്രത്യേക ശാസ്ത്ര അടിത്തറയിൽ നിന്നും വഴിമാറുന്നതാണ് എന്ന കാര്യത്തിൽ തർക്കമില്ല. കേരളത്തിൽ എല്ലാ മേഖലയിലും പരിഷ്കരണവും ആധുനികവൽക്കരണവും നടന്നപ്പോൾ അതിനെതിരെ സമരം നടത്തിയ പാർട്ടിയാണ് സിപിഎം. കാർഷിക മേഖലയിലും വ്യാവസായിക മേഖലയിലും ആധുനികവൽക്കരണം വന്നപ്പോൾ തൊഴിൽ നഷ്ടപ്പെടും എന്ന കാരണം നിരത്തിക്കൊണ്ട് നിരന്തരം പാർട്ടി സമരം നടത്തിക്കൊണ്ടിരുന്നു.ഉഴവൂ യന്ത്രമായ ട്രാക്ടർ വന്നപ്പോഴും ഓഫീസുകളിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകൾ വന്നപ്പോഴും വിദേശ സഹകരണത്തോടെ വലിയ കമ്പനികൾ തുടങ്ങാൻ ശ്രമം നടന്നപ്പോൾ അതെല്ലാം തല്ലി തകർത്ത ചരിത്രമാണ് സിപിഎമ്മിന് ഉള്ളത്. ആ പാർട്ടിയാണ് ഇപ്പോൾ സ്വകാര്യവൽക്കരണത്തിനും കുത്തകവൽക്കരണത്തിനും പച്ചക്കൊടി കാണിക്കുന്ന പുതിയ നയരേഖ അവതരിപ്പിച്ചിട്ടുള്ളത്. കേരളത്തിലെ നഷ്ടത്തിൽ ഓടുന്ന എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ കമ്പനികൾക്ക് കൈമാറാൻ നയരേഖ തീരുമാനിച്ചിരിക്കുന്നു ഒരു കാലത്ത് ഏറെക്കാലം നീണ്ട അതി രൂക്ഷമായ സമരം സിപിഎം വിദ്യാർഥി യുവജന സംഘടനകൾ നടത്തിയത് വിദ്യാഭ്യാസ മേഖലയിലെ സർവകലാശാല സ്വകാര്യവൽക്കരണത്തിന്റെ എതിരെ ആയിരുന്നു പുതിയ നയരേഖ അതും കേരളത്തിന് അത്യാവശ്യം ആണ് എന്ന് പറഞ്ഞിരിക്കുന്നു.

ഒന്നര പതിറ്റാണ്ടോളം കേരളത്തിലെ സിപിഎമ്മിനെ നയിച്ചത് പിണറായി വിജയൻ ആയിരുന്നു അദ്ദേഹത്തിൻറെ കാലത്താണ് സ്വകാര്യവൽക്കരണത്തിന് പച്ചക്കൊടി ഉയരുന്നത് കേരളത്തിൽ വൻകിട കമ്പനികളുടെ സൂപ്പർമാർക്കറ്റുകൾ വന്നത് തല്ലി തകർക്കാൻ നേതൃത്വം കൊടുത്തത് പിണറായി ആയിരുന്നു. അതേ പിണറായി വിജയൻ ഇപ്പോൾ യൂസഫലിയുടെ സൂപ്പർ മാളുകളും റിലയൻസിന്റെ മാളുകളും ഒക്കെ വിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്യാൻ ഓടി നടക്കുകയാണ്.

കേരളത്തിലെ ജനകീയ അടിത്തറയുള്ള സിപിഎമ്മിന്റെ എല്ലാത്തരത്തിലുമുള്ള നിയന്ത്രണം പിണറായി വിജയൻ കൈപ്പിടിയിൽ ഒതുക്കി കഴിഞ്ഞു ഈ പരുവത്തിലേക്ക് എത്തിച്ചേർന്നത് കണ്ണൂരിലെ സിപിഎമ്മിന്റെ നേതാക്കളെ സ്ഥാനമാനങ്ങൾ നൽകി ഒപ്പം നിർത്തിക്കൊണ്ട് ആയിരുന്നു കേരളത്തിലെ സിപിഎം എന്നാൽ അത് കണ്ണൂർ ലോബിയുടെ കൈകളിൽ എന്ന തോന്നലാണ് നിലനിന്നിരുന്നത് ഇപ്പോഴും പദവികളിൽ ഭൂരിഭാഗവും കണ്ണൂരിലെ സഖാക്കൾ കയ്യടക്കിയിരിക്കുന്നു എന്ന് പ്രതിഷേധിച്ചത് കൊല്ലം സമ്മേളന ചർച്ചയ്ക്ക് ഇടയിൽ ആണ്.

കൊല്ലം സമ്മേളനം ഗംഭീരമായി മുന്നേറുമ്പോൾ അതിനകത്ത് ചർച്ചയ്ക്ക് പങ്കാളിയാകുന്ന സഖാക്കൾ പറയുന്ന ന്യായമായ ചില കാര്യങ്ങൾക്ക് എന്തെങ്കിലും പരിഗണന കിട്ടുമോ എന്നത് കണ്ടറിയണം കാരണം കമ്മ്യൂണിസ്റ്റ് ശൈലിയുടെയും ആശയങ്ങളുടെയും അതിരുകൾ കടന്നുകൊണ്ട് പാർട്ടി വളർത്താൻ പണം വേണമെന്നും അതിന് പണക്കാരുമായുള്ള ചങ്ങാത്തം വേണമെന്നും ഉള്ള പുതിയ സംസ്കാരത്തിലാണ് മുഖ്യമന്ത്രിയും പാർട്ടി ഔദ്യോഗിക നേതൃത്വവും എത്തിനിൽക്കുന്നത്ച.ർച്ചയിൽ പങ്കെടുത്ത ചില നേതാക്കൾ ഭയത്തോടെ കൂടി തുറന്നുപറഞ്ഞ് ഒരു കാര്യം ശ്രദ്ധേയമായിരുന്നു പാർട്ടിയെ കെട്ടിപ്പടുത്തതിൽ എല്ലാ കാലത്തും നല്ല പങ്കുവഹിച്ചത് കേരളത്തിലെ തൊഴിലാളി വർഗ്ഗമാണ് അവരെ മറന്നു കൊണ്ടുള്ള ഒരു നിലപാടും തീരുമാനവും രാഷ്ട്രീയമായിട്ടും ഭരണപരമായിട്ടും ഉണ്ടാകരുത് അങ്ങനെ വന്നാൽ പാർട്ടിയുടെ അടിത്തറ തകരും എന്ന ആണ് ചില നേതാക്കൾ വിമർശിച്ചത് എന്നാൽ ഈ വിമർശനങ്ങൾ ഔദ്യോഗിക നേതൃത്വം തള്ളിക്കളയും എന്ന കാര്യത്തിൽ തർക്കമില്ല കാരണം നിലവിലെ നേതൃത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും മനസ്സിൽ ഇരിപ്പ് മാറ്റങ്ങൾ തേടിക്കൊണ്ട് ഉള്ളതാണ് പഴയതെല്ലാം മറക്കുക പുതിയതിനെ വാരി പുണരുക ഇതാണ് പുതിയ സിപിഎം നയം എന്ന് തന്നെ ഉറപ്പിക്കാം അതല്ലായിരുന്നുവെങ്കിൽ പാർട്ടിയുടെ ഇത്രയും പ്രാധാന്യമുള്ള ഒരു സമ്മേളനത്തിൽ വിഎസ് അച്യുതാനന്ദനെ പോലെ ഇന്നും സാധാരണ സഖാക്കളുടെ മനസ്സിൽ ജ്വലിച്ചു നിൽക്കുന്ന ഒരു സഖാവിനെ എങ്ങനെയാണ് പാർട്ടി നേതൃത്വത്തിന് മറക്കാൻ കഴിയുക ആ കഴിവ് ഇപ്പോഴത്തെ നേതൃത്വം സ്വന്തമാക്കിയിരിക്കുന്നു എന്നതാണ് സത്യം.