യുക്രെയ്നിൽ റഷ്യൻ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടു

യുക്രെയ്നിൽ റഷ്യ നടത്തിയ രൂക്ഷമായ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് രാജ്യത്തിന്റെ മധ്യഭാഗത്തുള്ള ഉമാൻ നഗരത്തിനുനേരെ 20 ക്രൂസ് മിസൈലുകളും രണ്ട് ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്.

ഒരു അപ്പാർട്മെന്റ് കെട്ടിടത്തിൽ പതിച്ച രണ്ട് മിസൈലുകളാണ് മിക്കവരുടെയും മരണത്തിനിടയാക്കിയത്. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. തലസ്ഥാനമായ കിയവിനുനേരെയും മിസൈൽ ആക്രമണമുണ്ടായി. എന്നാൽ, നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ടില്ല. യുക്രെയ്ൻ വ്യോമസേന 11 ക്രൂസ് മിസൈലുകളും രണ്ട് ഡ്രോണുകളും തകർത്തതായി നഗര ഭരണകൂടം അറിയിച്ചു.