ജോഹന്നാസ്ബര്‍ഗിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം; 63 പേര്‍ മരിച്ചു

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലെ ബഹുനില കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 63 പേര്‍ മരിക്കുകയും 43 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നഗരമധ്യത്തിലെ അഞ്ച് നില കെട്ടിടത്തിലാണ് തീപിടത്തമുണ്ടായത്. തീപിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു.

പുലര്‍ച്ചെ 1:30 ഓടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.