തങ്ങളുടെ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് ട്രംപ്

വാഷിങ്ടണ്‍ ഡി.സി: ഇരുപതാം വിവാഹവാർഷിക ദിനത്തിൽ പ്രഥമ വനിത മെലാനിയയ്ക്ക് ആശംസകള്‍ നേർന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

തങ്ങളുടെ വിവാഹ ചിത്രങ്ങള്‍ എക്സിൽ പങ്കുവെച്ചാണ് ട്രംപ് ആശംസകള്‍ പങ്കുവെച്ചത്. ‘എന്റെ സുന്ദരിയായ ഭാര്യയും നമ്മുടെ പ്രഥമവനിതയുമായ മെലാനിയക്കൊപ്പമുള്ള ജീവിതത്തിന്‍റെ 20ാം വാർഷികം ആഘോഷിക്കുകയാണ്. മെലാനിയ, നിങ്ങള്‍ നല്ലൊരു അമ്മയും ഭാര്യയുമാണ്’ എന്നായിരുന്നു തന്റെ ഔദ്യോഗിക അക്കൗണ്ടിൽ ട്രംപ് പോസ്റ്റ് ചെയ്തത്.
2005ല്‍ ഫ്ളോറിഡയില്‍ വച്ചായിരുന്നു ഇരുവരും വിവാഹം. ഇരുവരുടെയും മകനാണ് ബാരണ്‍ വില്യം ട്രംപ്. 2006ല്‍ താൻ വീണ്ടും അച്ഛനായതിന്‍റെ സന്തോഷം ട്രംപ് പങ്കുവെച്ചിരുന്നു.