തക്കാളി സെഞ്ച്വറി അടിച്ചു; കിലോയ്ക്ക് 150 രൂപ കടന്നു

 

വിശാഖപ്പട്ടണം: സാധാരണക്കാരന് താങ്ങാൻ പറ്റാത്ത തരത്തിലേക്ക് മാറി രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസം രാജ്യത്തെ വിവിധ നഗരങ്ങളിൽ വില 150 കടന്നു. അടുത്ത 15 ദിവസത്തിനുള്ളിൽ വില കുറയുമെന്നാണ് സൂചന . രാജ്യത്തെ പ്രധാന ന​ഗരങ്ങളിൽ ചെന്നെെയിലും മുംബെെയിലും മാത്രമാണ് ന്യായവിലയിൽ തക്കാളി ലഭ്യമാകുന്നത്. ചെന്നൈയിൽ റേഷൻ കടകളിലൂടെ 60 രൂപ നിരക്കിലാണ് തക്കാളി വിൽക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം മന്ത്രി പെരിയകറുപ്പന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് റേഷൻകടകളിൽ തക്കാളി വിൽക്കാൻ തീരുമാനിച്ചത്.