കെ.കെ ശൈലജയ്ക്കെതിരെ സൈബർ ആക്രമണങ്ങൾ: നിയമപരമായി നേരിടുമെന്ന് കെ.കെ ശൈലജ.

വടകര ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി കെ.കെ ശൈലജയ്ക്കെതിരെ ദിവസങ്ങളായി നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ചു ശൈലജ തന്നെ രംഗത്തിറങ്ങി.

കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി കെ.കെ ശൈലജയ്ക്കെതിരെ ദിവസങ്ങളായി നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ചു ശൈലജ തന്നെ രംഗത്തിറങ്ങി. വ്യക്തിഹത്യ തുടർന്നാൽ നിയമപരമായി നേരിടുമെന്നും കെ.കെ ശൈലജ പറഞ്ഞു. പി.പി.ഇ. കിറ്റിനു ഉയർന്ന വിലയുള്ള കാലഘട്ടത്തിൽ പതിനയ്യായിരം കിറ്റ് വാങ്ങി ആരോഗ്യപ്രവർത്തകരുടെ ജീവൻ രക്ഷിച്ച കാര്യത്തെയാണ് ഇങ്ങനെ കള്ളി എന്നൊക്കെ വിളിച്ച് അധിക്ഷേപിക്കുന്നത്. ഇതിൽ കേരളത്തിലെ ജനങ്ങൾ ഉത്തരം നൽകുമെന്നും കെ കെ ശൈലജ പറഞ്ഞു. എൻറെ ജീവിതം ജനങ്ങൾക്ക് മുൻപിൽ ഒരു തുറന്ന പുസ്തകമാണെന്നും ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് കാണിച്ചിട്ടുണ്ടെങ്കിൽ ശിക്ഷിക്കാമെന്നും ശൈലജ പറഞ്ഞു. അത് ആദ്യം ഞാൻ ഒരു തമാശയായാണ് കണ്ടത്. ജനങ്ങൾ അത് തള്ളിക്കളയും എന്ന് കരുതി, പക്ഷേ ഇപ്പോൾ തിരഞ്ഞെടുപ്പ് വരുമ്പോൾ വീണ്ടും അതേ കാര്യങ്ങൾ ആവർത്തിക്കുകയാണെന്ന ആശങ്കയും ശൈലജ പ്രകടിപ്പിച്ചു.