പ്രതി റുവൈസിൻറ്റെ പിജി പഠനം തടഞ്ഞ് ഹൈക്കോടതി…

ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയിൽ പ്രതി റുവൈസിന് പിജി പഠനം തടഞ്ഞ് ഹൈക്കോടതി.

കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാർത്ഥിനിയായ ഡോക്ടർ ഷഹന ആത്മഹത്യചെയ്ത സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സഹപാഠി ഡോ റുവൈസിന് പിജി പഠനം ഹൈക്കോടതി തടഞ്ഞു. പഠനം തുടരാൻ അനുവദിച്ചുകൊണ്ടുള്ള സിംഗിള്‍ ബഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് തടഞ്ഞത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി.

റുവൈസിന്റെ സസ്പെൻഷൻ മൂന്നുമാസത്തേക്ക് കൂടി നീട്ടാൻ കോളേജ് നേരത്തേ തീരുമാനിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കാനും സർക്കാർ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഒരാഴ്ചയ്ക്കകം അച്ചടക്ക നടപടി പുനഃപരിശോധിച്ച്‌ തീരുമാനമെടുക്കണമെന്നും ഡിവിഷൻ ബഞ്ച് നിർദ്ദേശിക്കുകയും ചെയ്തു.