കെജ്‌രിവാള്‍ ജയിലിലേക്ക്…

അദ്ദേഹത്തെ ഏപ്രില്‍ 15 വരെ റിമാൻഡ് ചെയ്തു.

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഇ.ഡി. കസ്റ്റഡിയിലുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലിലേക്ക്.

അരവിന്ദ് കെജ്രിവാളിനെ ഏപ്രില്‍ 15 വരെ റിമാൻഡ് ചെയ്തു. അദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കി. ഇ.ഡി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.

മാർച്ച്‌ 21-ന് രാത്രിയായിരുന്നു അരവിന്ദ് കെജ്രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ പ്രാഥമിക മാർച്ച്‌ 28-ന് അവസാനിച്ചെങ്കിലും ഇ.ഡി.യുടെ ആവശ്യപ്രകാരമാണ് ഏപ്രില്‍ ഒന്നുവരെ കസ്റ്റഡി നീട്ടിയത്ത്.

ഏഴുദിവസമാണ് ഇ.ഡി കെജ്രിവാളിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്ത്.