അര്‍ജുന്റെ ലോറി പാര്‍ക്ക് ചെയ്തിരുന്ന ലൊക്കേഷൻ കേന്ദ്രീകരിച്ച്‌ തിരച്ചില്‍ ആരംഭിച്ചു

അർജുനെ കണ്ടെത്തുന്നതിനായുള്ള രക്ഷാദൗത്യം നിർണായക ഘട്ടത്തില്‍.

ബെംഗളൂരു: അർജുനെ കണ്ടെത്തുന്നതിനായുള്ള രക്ഷാദൗത്യം നിർണായക ഘട്ടത്തില്‍. ഷിരൂരില്‍ മണ്ണിടിച്ചില്‍ ഉണ്ടായ സമയത്തെ നിർണായക സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്ത്.

മണ്ണിടിച്ചില്‍ ഉണ്ടായ സമയത്തെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ ഐഎസ്‌ആർഒ നാവികസേനക്ക് കൈമാറി. അർജുൻ ഓടിച്ചിരുന്ന ലോറി പാർക്ക് ചെയ്തിരുന്ന സ്ഥലത്തിന്റെ ദൃശ്യങ്ങളാണ് ലഭിച്ചിരുന്നത്.

കനത്തമഴയാണ് രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നത്. അർജുനെ കണ്ടെത്താൻ ഇന്റലിജന്റ് ഒബ്ജക്‌ട് ഡിറ്റക്ഷൻ സിസ്റ്റം ഉപയോഗിക്കാനും ഭരണകൂടം ആലോചിക്കുന്നുണ്ട്. ഇതിനായി കരസേനയുടെ മേജർ ജനറലായിരുന്ന പാലക്കാട് സ്വദേശി എം ഇന്ദ്രബാലിന്റെ സഹായം കർണാടക സർക്കാർ തേടി.