ബംബർ അടിച്ചിട്ടും കണ്ണീരൊഴുക്കുന്ന ബീവറേജസ് കോർപ്പറേഷൻ

മദ്യപാനികളുടെ കീശയിൽ കയ്യിട്ടുവാരാൻ സർക്കാരും

കുറേക്കാലമായി കേരളത്തിലെ മാറിമാറി വരുന്ന സർക്കാരുകൾ പച്ചപിടിച്ച് നിൽക്കുന്നത് കള്ള് കച്ചവടം പൊടിപൊടിച്ചു കൊണ്ടാണ്. മദ്യപാനികളെ നിരന്തരം ആക്ഷേപിക്കുകയും മദ്യനിരോധനവുംമറ്റും പ്രസംഗിക്കുകയും ചെയ്യുന്ന നേതാക്കളും മന്ത്രിമാരും നിലനിൽക്കാൻ വേണ്ടി മദ്യപാനികളുടെ കീശയിൽ കയ്യിട്ടുവാരുന്ന ഏർപ്പാടാണ് സ്ഥിരം നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ സർക്കാർ യഥാർത്ഥത്തിൽ പട്ടിണി കൂടാതെ മുന്നോട്ടു നീങ്ങുന്നത് മധ്യ വില്പന നടത്തിയും ലോട്ടറി കച്ചവടം നടത്തിയും ആണ് എന്ന് പറഞ്ഞാൽ അതിൽ ഒരു തെറ്റും ഇല്ല. സർക്കാരിൻറെ മൊത്ത വരുമാനത്തിന്റെ കണക്കു പരിശോധിച്ചാൽ ഏറ്റവും വലിയ വരുമാനം ഉണ്ടാകുന്നത് ഈ പറയുന്ന മദ്യ വില്പന വഴിയും ലോട്ടറി കച്ചവടം വഴിയും ആണ്. വർഷത്തിൽ 10000 കോടിയിലധികം രൂപ മദ്യ വില്പന നടത്തിയും 15,000 കോടിയോളം രൂപ ലോട്ടറി കച്ചവടം നടത്തിയും സർക്കാർ സമ്പാദിക്കുന്നുണ്ട്. ഇതൊക്കെ പറയുമ്പോഴും ഈ രണ്ടു മേഖലയിലും എന്തെങ്കിലും അനുകൂലമായ നിലപാട് സ്വീകരിച്ചു പോകുവാൻ ഒരു സർക്കാരും തയ്യാറായിട്ടില്ല. മദ്യപാനികൾ മദ്യം വാങ്ങുന്നത് കൊണ്ടാണ് സർക്കാരിന് വലിയ വരുമാനം ഉണ്ടാകുന്നത്. എന്നാലോ ഈ മദ്യപാനികൾക്ക് മാന്യമായി കടന്നുചെന്ന് മദ്യം വാങ്ങാനുള്ള ഒരു സൗകര്യവും ദൈവരാജ സ്കോർപ്പറേഷൻ ഒരു വില്പന കേന്ദ്രത്തിലും സർക്കാർ ഒരുക്കിയിട്ടില്ല. വെയിലും മഴയും മഞ്ഞും ഒക്കെ കൊണ്ട് ക്യൂ നിന്നാണ് മദ്യം വാങ്ങുന്നത് ഇതുതന്നെയാണ് ലോട്ടറി കച്ചവടക്കാരന്റെയും അവസ്ഥ.

നേരം വെളുത്താൽ കൈയിൽ ലോട്ടറി ടിക്കറ്റ് ആയി ലക്ഷങ്ങളുടെയും കോടികളുടെയും കണക്ക് പറയുന്ന ലോട്ടറി വില്പനക്കാരൻ വൈകിട്ട് വീട്ടിലെത്തിയാൽ പട്ടിണി മാറ്റാനുള്ള കമ്മീഷൻ തുക ഉണ്ടാകുമോ എന്നത് കണ്ടറിയേണ്ട സാഹചര്യമാണ്. ആയിരക്കണക്കിന് കോടി രൂപ ടിക്കറ്റ് വിൽപ്പനയിലൂടെ സ്വന്തമാക്കുന്ന സർക്കാർ തെരുവുകളിൽ അലഞ്ഞ് ടിക്കറ്റ് വിൽപ്പന നടത്തുന്ന പാവങ്ങൾക്ക് പെൻഷൻ കൊടുക്കാൻപോലും തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം.

മദ്യപാനം ഒരു നല്ല ശീലമല്ല എന്ന നിലപാട് എല്ലാവർക്കും ഉള്ളതാണ്. എന്നാൽ പാശ്ചാത്യ രാജ്യങ്ങളിൽ മാന്യമായ മദ്യപാനത്തിനും ഉല്ലാസത്തിനും സർക്കാർ തന്നെ അനുമതി നൽകിയിട്ടുണ്ട്. കേരളത്തിൽ ഇതൊന്നും നടക്കുന്ന കാര്യമല്ല. ഇവിടെ മദ്യവിരുദ്ധ സമരക്കാരും കുറെ സംഘടനകളും ഇതിനായി കപട വേഷം ധരിച്ച് രംഗത്തുണ്ട്. പകൽ മധ്യവിരുദ്ധ സമരത്തിൻറെ നേതാവായും ഇരുട്ട് വീണാൽ ആരും കാണാതെ രണ്ടെണ്ണം വീശി വീട്ടിൽ മയങ്ങുകയും ചെയ്യുന്ന ആൾക്കാരുടെ എണ്ണം കുറവൊന്നും അല്ല. ഇവരുടെ പോലും പ്രതിഷേധങ്ങളെ അതിജീവിച്ചു കൊണ്ടാണ് പാവപ്പെട്ട മദ്യപാനികൾ അവരുടെ ശീലം മുന്നോട്ടു കൊണ്ടു പോകുന്നത് എന്ന കാര്യം ആരും ചിന്തിക്കാറില്ല.

മദ്യപാനികളുടെ കീശയിൽ കയ്യിട്ടു വാരുന്ന സർക്കാരിന്റെയും ബീവറേജസ് കോർപ്പറേഷന്റെയും നടപടികൾ വ്യക്തമാക്കണമെങ്കിൽ ഇവർ വില്പന നടത്തുന്ന മദ്യത്തിൻറെ യഥാർത്ഥ വിലയും ഇവർ വാങ്ങുന്ന വിലയും ഒന്ന് പരിശോധിച്ചു നോക്കിയാൽ മതിയാകും. 750 മില്ലി വരുന്ന ഫുൾ ബോട്ടിൽ മദ്യത്തിൻറെ പലതരത്തിലുള്ള ബ്രാൻഡുകളിൽ ബീവറേജസ് കോർപ്പറേഷൻ വാങ്ങുന്ന വിലയും വെക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞാൽ മദ്യപാനി മാത്രമല്ല ഏത് ബോധമുള്ളവനും ബോധം കെട്ടു വീഴും.

ഒരു ഫുൾ ബോട്ടിൽ ഹണീബി ബ്രാണ്ടി ബിവറേജസ് കോർപ്പറേഷൻ വാങ്ങുമ്പോൾ നൽകുന്ന വില 53 രൂപയാണ്. ഈ കുപ്പി നിൽക്കുന്നത് 560 രൂപയ്ക്കാണ് എന്ന് പറഞ്ഞാൽ ബീവറേജസ് കോർപ്പറേഷന് കിട്ടുന്ന ലാഭം 507 രൂപയാണ്. വലിയ പ്രമാണിമാർ കഴിക്കുന്ന ബക്കാർഡി എന്ന മദ്യത്തിൻറെ കോർപ്പറേഷൻ വാങ്ങുന്ന വില 168 രൂപയാണ്. ഇത് വിൽക്കുന്നത് 1240 രൂപയ്ക്കാണ് എന്ന് പറഞ്ഞാൽ ലാഭം 172 രൂപ. സാധാരണക്കാർ ഉപയോഗിക്കുന്ന ഓൾഡ് മങ്ക് ഒരു ഫുൾ ബോട്ടിൽ കോർപ്പറേഷൻ നൽകുന്ന വില 72 രൂപയാണ്. ഇത് വിൽക്കുന്നത് 770 രൂപയ്ക്കാണ്. ലാഭം 698 രൂപ. മറ്റൊരു ബ്രാണ്ടി ഇനമായ മാൻഷൻ ഹൗസ് വാങ്ങുന്നത് 78 രൂപയ്ക്കാണ്. വിൽക്കുന്നത് 820 രൂപയ്ക്കും. ലാഭം 742 രൂപ. റോയൽ ചലഞ്ച് ബ്രാണ്ടി കുപ്പിക്ക് 154 രൂപ നൽകുമ്പോൾ വിൽക്കുന്നത് 1170 രൂപയ്ക്കാണ്. കോർപ്പറേഷന്റെ ലാഭം 1016 രൂപ. അതുപോലെതന്നെ ഹെർക്കുലീസ് കുപ്പി ഒന്നിന് 64 രൂപയ്ക്ക് ലഭിക്കുമ്പോൾ വിൽക്കുന്നത് 680 രൂപയ്ക്കാണ്. ലാഭം 629. ഓഫീസേഴ്സ് ചോയ്സ് കുട്ടിക്ക് 61 രൂപ വിലയ്ക്ക് വാങ്ങുമ്പോൾ നിൽക്കുന്നത് 690 രൂപയ്ക്കാണ്. ലാഭം 629 രൂപ. വലിയ ഡിമാൻഡ് ഉള്ള എംസി ബ്രാണ്ടി 53 രൂപ വില കൊടുത്ത്, കോർപ്പറേഷൻ വാങ്ങുമ്പോൾ വിൽക്കുന്നത് 560 രൂപയ്ക്കാണ്. ലാഭം 507 രൂപ. ഇപ്പോൾ പറഞ്ഞ കണക്കുകളും അതിൽപ്പെടുന്ന ബ്രാൻഡുകളും കേരളത്തിൽ കൂടുതൽ മദ്യപാനികൾ ഉപയോഗിക്കുന്ന സാധാരണ ഇനങ്ങൾ മാത്രമാണ്. ഈ കണക്കിൽ സൂചിപ്പിക്കുന്ന പ്രകാരം ചെറിയ വിലയ്ക്ക് വാങ്ങി അതിഭീകരമായ വിലയ്ക്ക് വിൽപ്പന നടത്തുന്ന സർക്കാർ ഏർപ്പാട് ഒരിക്കലും ചോദ്യം ചെയ്യപ്പെടില്ല എന്ന കാര്യം ബീവറേജസ് കോർപ്പറേഷനും സർക്കാരിനും ഉറപ്പാണ്. കാരണം മദ്യപാനികൾ എന്ന് പറയുന്ന വർഗ്ഗം പകൽ മാന്യന്മാരുടെ മുന്നിൽ തീർത്തും മോശക്കാരായ ആൾക്കാരാണ്. വീട്ടിലും നാട്ടിലും കുറ്റം പറച്ചിൽ മാത്രം കേൾക്കുന്ന ഒരു സമൂഹമാണ് യഥാർത്ഥത്തിൽ മദ്യപാനികൾ. ഇവരുടെ ഗതികേടിനെ മുതലെടുക്കുന്ന നയമാണ് യഥാർത്ഥത്തിൽ മാറിമാറി വന്നിട്ടുള്ള എല്ലാ സർക്കാരുകളും സ്വീകരിച്ചിട്ടുള്ളത്.

പല വിഷയങ്ങളിലും സർക്കാരുകൾക്ക് നയങ്ങളും നിലപാടുകളും ഉണ്ട്. എന്നാൽ മദ്യ നയത്തിന്റെ കാര്യത്തിൽ ഒരു സർക്കാരിനും ഒരു നിലപാടും ഇല്ല. കാരണം സർക്കാരിനെ നിലനിർത്തിക്കൊണ്ടു പോകണമെങ്കിൽ മധ്യ വില്പന വലിയതോതിൽ നടത്തണം. ഇത് പൊതുജനങ്ങളോട് പറയാൻ മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും കഴിയുകയും ഇല്ല. കാരണം മദ്യ വ്യവസായത്തെ തൊട്ടു കളിച്ചാൽ കൈ പൊള്ളും എന്ന കാര്യം ഭരണക്കാർക്ക് അറിയാം. അപ്പോൾ പിന്നെ രണ്ട് തട്ടിലും കാല് ചവിട്ടി നിന്ന് രണ്ടും കെട്ട നിലപാടുമായി പോവുക മാത്രമേ മാർഗ്ഗമുള്ളു. പിന്നെ അത്യന്തികമായി ഇവർക്കൊക്കെ ഒരു സൗകര്യം ഉണ്ട്. ഏത് ചെകുത്താനും കഴുത്തുഞെരിക്കാൻ കഴിയുന്ന കൂട്ടർ ആണല്ലോ. കേരളത്തിലെ മദ്യപാനികൾ അതുകൊണ്ടുതന്നെ അവരുടെ കീശയിൽ സ്ഥിരമായി കയ്യിടുക അവരെ കൊള്ള ചെയ്യുക എന്നിട്ട് കിട്ടുന്നതെല്ലാം വാരിക്കൂട്ടി സർക്കാരിനെ മുന്നോട്ടുകൊണ്ടുപോവുക ഇതാണല്ലോ മാറിമാറി വന്നിട്ടുള്ള ഏത് സർക്കാരിന്റെയും ശൈലി.