മുഴുവൻ സീറ്റിലും SFI
പൂക്കോട് വെറ്റിറിനറി സർവ്വകലാശാല : കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ SFI വിജയിച്ചു
പൂക്കോട് വെറ്ററിനറി സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ് എഫ് ഐ വിജയിച്ചു. സർവ്വകലാശാല ക്യാമ്പസ്സിൽ ആകെയുള്ള ഇരുപത്തി അഞ്ച് സീറ്റിലും എസ് എഫ് ഐ സ്ഥാനാർത്ഥികൾ എതിരില്ലാതെയാണ് വിജയിച്ചത്.
യൂണിയൻ പ്രസിഡൻ്റായി സഹീർ അനസ് ,ജനറൽ സെക്രട്ടറിയായി ബിസ്മി കെ എം, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരായി സായന്ത് സുരേഷ്, കാതറിൻ, രേവതി ഷാജി തുടങ്ങി 25 സീറ്റിലേക്കാണ് എസ് എഫ് ഐ സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.